topbanner
Tuesday January 23rd, 2018 - 9:39:am
topbanner

എറണാകുളത്തെ പ്രമുഖ വൈദികന്‍ ലൈംഗിക ചൂഷണം ചെയ്തതായി പ്രവാസി യുവതി

NewsDesk
എറണാകുളത്തെ പ്രമുഖ വൈദികന്‍ ലൈംഗിക ചൂഷണം ചെയ്തതായി പ്രവാസി യുവതി

കോട്ടയം: വിദേശ മലയാളിയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയെ വൈദീകന്‍ സാമ്പത്തികമായും ലൈംഗീകമായും ചൂഷണം ചെയതതായി ആരോപണം.

യാക്കോബായ സഭയിലെ എറണാകുളം ജില്ലയിലെ പിറവം മേഖലയിലെ ഒരു സിംഹാസ പള്ളി വികാരിയാണ് യുവതിയെ ചൂഷണം ചെയ്തത്. സംഭവം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് എത്തിയതോടെ സഭാ നേത്യത്വം ഇടപെട്ട് വൈദീകനെ കഴിഞ്ഞ ശനിയാഴ്ച മുതല്‍ പള്ളിചുമതലയില്‍ നിന്ന് പരിപൂര്‍ണ്ണമായും ഒഴിവാക്കി നിര്‍ത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് അന്വേഷിക്കുന്നതിന് മൂന്നംഗ സമതിയേയും നിയോഗിച്ചിച്ചുണ്ട്.

പിറവം മേഖലയില്‍ ഉള്ള യുവതിയാണ് ചൂഷണത്തിന് ഇരയായത്. 10ലക്ഷം രൂപ ചൂഷണം ചെയ്തതായും വര്‍ഷങ്ങളായി തന്നെ ലൈംഗികമായി ഉപയോഗിച്ചതായും യുവതി സഭാ നേത്യത്വങ്ങളെ അറിയിച്ചു കഴിഞ്ഞു.

വിദേശത്ത് നഴ്സായി ജോലി ചെയ്തിരുന്ന യുവതിയുമായി ഫേസ്ബുക്കിലൂടെയാണ് വൈദീകന്‍ പരിചയപ്പെടുന്നത്. നേരീയ പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്ന യുവതി വൈദീകനോട് പ്രശ്നങ്ങള്‍ പങ്കുവച്ചു.

ഇതില്‍ പിടിച്ചുകയറി യുവതിയുമായി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തി. കുട്ടിയെ സ്‌കുളില്‍ ചേര്‍ക്കുന്നതിന് എത്തിയപ്പോള്‍ എടുത്ത ഒരു സെല്‍ഫി കാട്ടി ഭീഷണിപ്പെടുത്തിയാണ് ലൈംഗീകചൂഷണം ആരംഭിച്ചത്. യുവതിയുടെ ഭര്‍ത്താവിന് ചിത്രം കൈമാറുമെന്നായിരുന്നു ഭീഷണി. ഇതില്‍ യുവതി ലൈംഗീക ചൂഷണത്തിന് വഴങ്ങുകയായിരുന്നു.

വൈദീകന് ഭാര്യയും എട്ട് വയസുള്ള ഒരു കുട്ടിയും ഉണ്ട്. വൈദീകന്റെ ഭാര്യയെ വിദേശത്ത് കൊണ്ടുപോകുന്നതിന് മുടക്കിയ പണമാണ് 10 ലക്ഷത്തില്‍  അധികവും. പണം നല്‍കിയതിന് രേഖയുണ്ടോയെന്നാണ് ഇപ്പോള്‍ വൈദീകനും ഭാര്യയും ചോദിക്കുന്നത്.

2017 ജൂണ്‍ മാസത്തോടെ അസുഖ സംബന്ധമായി യുവതി ജോലി താല്‍ക്കാലികമായി അവസാനിപ്പിച്ച് വീട്ടില്‍ എത്തി. യുവതിയും മക്കളും മാത്രം താമസിക്കുന്ന വാടക വീട്ടില്‍ വൈദീകന്‍ പതിവ് സന്ദര്‍ശകനായി മാറിയിരുന്നു.

കഴിഞ്ഞ നവംബര്‍ 14ഓടെയാണ് ഇവര്‍തമ്മില്‍ തെറ്റിപിരിയുന്നത്. തുടര്‍ന്ന് വൈദീകനുമായുള്ള ബന്ധം തുടരുന്നതിന് മെത്രാനെ കാണമെന്ന് വൈദീകന്‍ പറഞ്ഞു.

ഞാന്‍ എന്തിനാണ് കാണുന്നത്, അവിടെ ചെന്ന് എന്ത് പറയണം ഈ ചോദ്യങ്ങള്‍ യുവതി ഉന്നയിച്ചപ്പോള്‍.വൈദീകന്‍ പറഞ്ഞത് നീ അരമനയില്‍ ചെന്ന് പേര് മാത്രം പറഞ്ഞാല്‍ മതി. ബാക്കി കാര്യങ്ങള്‍ മെത്രാന്‍ പറഞ്ഞോളും എന്നാണ്.

ഇതില്‍ യുവതിക്ക് സംശയം തോന്നിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാക്കുന്നത്. മെത്രാനെ കാണാന്‍ കൂട്ടാക്കഞ്ഞതിനെ തുടര്‍ന്ന് യുവതിക്ക് മെത്രാന്‍ ചീത്ത സന്ദേശം അയച്ചതായും ആരോപണം ഉണ്ട്.

ഈ സംഭവം ഉണ്ടായതോടെ വൈദീകനും യുവതിയും തമ്മിലുള്ള സെല്‍ഫികള്‍ സോഷ്യല്‍ മീഡിയായില്‍ വൈറല്‍ ആയി. ഇതോടെ ഭര്‍ത്താവും യുവതിയെ കൈവിട്ടു. യുവതിയും വൈദീകനും കോട്ടയം ജില്ലയിലെ തെള്ളകം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ ഹോട്ടല്‍ പലപ്പോഴായി തങ്ങിയതാലുള്ള രേഖകള്‍ പുറത്തു വരുന്നുണ്ട്. ഇതിനിടയില്‍ കൊടെക്കനാലില്‍ മുന്ന് ദിവസം താമസിച്ചതായും വിവരം ഉണ്ട്.

യുവതിയുമായി സാമ്പത്തികമായി ഇടപാട് ഉണ്ട് എന്ന് സമ്മതിക്കുമ്പോഴും ലൈംഗീകമായി ചൂഷണം ചെയ്തിട്ടില്ല എന്നാണ് കേരള ഓണ്‍ലൈന്‍ ന്യൂസിനോട് വൈദീകന്‍ പറഞ്ഞത്.

യുവതിയുടെ കുടുംബവും വൈദീകന്റെ കുടുംബവും തമ്മില്‍ ഒരു പ്രശ്നങ്ങളും ഇല്ലന്നാണ് അദേഹം പറയുന്നത്. ഇതിനിടയില്‍ വൈദീകനും ഭാര്യയും തമ്മില്‍ അത്ര രസത്തില്‍ അല്ലന്നും കഴിഞ്ഞ ഓണത്തിന് വൈദീകന്‍ അറിയാതെ ഭാര്യ നാട്ടില്‍ വന്നു പോയതായും വിദേശത്തു നിന്ന് വിവരം ലഭിക്കുന്നുണ്ട്.

Read more topics: ernakulam, yakobaya, priest, woman
English summary
ernakulam yakobaya priest sexually abused woman
topbanner topbanner

More News from this section

Subscribe by Email