topbanner
Thursday February 22nd, 2018 - 11:54:am
topbanner
Breaking News

പ്രവാസി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച വൈദീകന് ക്‌ളീന്‍ ചീറ്റ്: യുവതി വീണ്ടും കബളിപ്പിക്കപ്പെടുന്നു

NewsDesk
പ്രവാസി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച വൈദീകന് ക്‌ളീന്‍ ചീറ്റ്: യുവതി  വീണ്ടും കബളിപ്പിക്കപ്പെടുന്നു

കോട്ടയം:പ്രവാസി യുവതിയെ വൈദീകന്‍ ലൈംഗീകമായും സാമ്പത്തികമായും ചൂഷണം ചെയ്ത സംഭവത്തില്‍ വൈദീകന് ക്‌ളീന്‍ ചീറ്റ് നല്‍കാന്‍ സഭാ നേത്യത്വം. ഇതോടെ യുവതി നിയമ നടപടികള്‍ക്ക് കരു നീക്കുന്നുണ്ടെങ്കിലും വൈദീകന്‍ കനിയുമെന്ന പ്രതീക്ഷയില്‍ വൈകിപ്പികുകയാണ്.

ഇത് മുതലാക്കി വൈദീകനും സഭാ നേത്യത്വവും കാര്യങ്ങള്‍ ഏളുപ്പത്തിലാക്കുകയാണ്.യുവതിയുടെ പരാതി ഉയര്‍ന്നതോടെ യാക്കോബായ സഭയിലെ ഒരു ജൂണിയര്‍ മെത്രാപ്പോലീത്താ സംഭവത്തില്‍ ഇടപെടുകയും മദ്ധ്യസ്ഥത ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിക്ക് വൈദീകന്‍ നല്‍കാനുള്ള പത്ത് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ നല്‍കുകയും ബാക്കി തുകയ്ക്ക് അവധി ചോദിക്കുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് അവധി അനുവധിച്ചെങ്കിലും വൈദീകന്‍ പണം റെഡിയായില്ല എന്ന കാരണം പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്. ഇതോടെ ഇടനിലക്കാരും ഒന്നും ചെയ്യാനാകാതെ ശ്രമം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയായിരുന്നു.

ഇതിനിടയില്‍ സ്‌പെന്‍ഷനില്‍ കഴിയുന്ന യാക്കോബായ സഭയുടെ സിംഹാസനപള്ളികളുടെ വൈദീകനെ കുറിച്ച് അന്വേഷണം നടത്തുന്നതിന് നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ എകപക്ഷീയമായ ഒരു അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വൈദീകന് അനുകൂലമായി. ഇതിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ പരാതിക്കാരിയായ യുവതി സഹകരിക്കുന്നില്ല എന്ന കാരണം നിരത്തി അന്വേഷണ സംഘാംഗങ്ങള്‍ തടി ഊരുകയായിരുന്നു. പല പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന യാക്കോബായ സഭയ്ക്ക് സ്വന്തം കൂഞ്ഞാടുകളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തത് ഏറെ പ്രതിസന്ധി സ്യഷ്ടിച്ചിരിക്കുകയാണ്.

ഇതിനിടയില്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ വൈദീകന് ക്‌ളീന്‍ ചീറ്റ് നല്‍കി യാക്കോബായ സഭയുടെ മുംബൈ ഭദ്രാസനത്തില്‍ കൂര്‍ബാന ചൊല്ലുന്നതിനുള്ള അവസരം ഒരുക്കുന്നതിനിടയില്‍ മെത്രാന് യുവതിയുടെ രണ്ടാമത്തെ കുട്ടിയുടെ പിത്യത്വത്തെ ചൊല്ലി പരാതി ലഭിച്ചതായി അറിയുന്നു.

യുവതി ഇത്തരം കാര്യങ്ങളോട് ഒന്നും പ്രതികരിക്കുന്നില്ല. സമയമാകുമ്പോള്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തും എന്ന നിലപാടിലാണ്. വൈദീകനാകട്ടെ ഞാന്‍ കുറച്ച് പണം നല്‍കാനുണ്ട്. അല്ലാതെ ഒന്നും നടന്നിട്ടില്ല എന്ന നിലപാടിലാണ്. സംഭവത്തിന്റെ വിശദാശങ്ങള്‍ അറിയാന്‍ ബന്ധപ്പെടുമ്പോള്‍ ഒഴിഞ്ഞു മാറുന്ന രീതിയാണ് പുലര്‍ത്തുന്നത്.

അന്വേഷണം നടക്കുകയാണ് അതിന് ശേഷം പറയാം എന്നാതാണ് വൈദീകന്‍ പറയുന്നത്. വൈദീകനെ സംരക്ഷിക്കുന്നതിന് ഒരു ഫോക്കസ് പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വൈദീകനും യുവതിയും കാര്യങ്ങള്‍ തുറന്ന് പറയാന്‍ മടി കാണിക്കുന്നുണ്ടെങ്കില്‍ സഭാ നേത്യത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്ന ലൈംഗിക, സാമ്പത്തിക ചൂഷണത്തിന് യുവതി വിധേയയായി എന്നുള്ളതിനുള്ള വിവരങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന് ലഭിച്ചിട്ടുണ്ട്.

യുവതി പരാതിയുമായി സഭാ നേത്യത്വത്തെ സമീപിച്ചിട്ട് ഒന്നര മാസം പിന്നിട്ടു. ഇതിനിടയില്‍ യുവതി ഹൈക്കോടതിയിലെ മുതിര്‍ന്ന ഒരു അഭിഭാഷകനെയും കണ്ട് കേസിന്റെ കാര്യങ്ങള്‍ വിലയിരുത്തിയതായും വിവരം ഉണ്ട്.

English summary
ernakulam priest sexually abused
topbanner

More News from this section

Subscribe by Email