Friday November 16th, 2018 - 11:57:am
topbanner

കണ്ണൂരില്‍ ജയരാജന്റെ മകന്റെ റിസോര്‍ട്ടിനായി കുന്നിടിക്കുന്നു; പരാതിയുമായി പരിഷത്ത്

NewsDesk
കണ്ണൂരില്‍ ജയരാജന്റെ മകന്റെ റിസോര്‍ട്ടിനായി കുന്നിടിക്കുന്നു; പരാതിയുമായി പരിഷത്ത്

കണ്ണൂര്‍: ഇപി ജയരാജന്‍ എംഎല്‍എയുടെ മകന്റെ നേതൃത്വത്തിലുള്ള കമ്പനി കുന്നിടിച്ച് നിരത്തി റിസോര്‍ട്ട് നിര്‍മിക്കുന്നതിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരാതി.
 
ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ ജയരാജന്റെ മകന്‍ പി.കെ ജെയ്‌സന്‍ ചെയര്‍മാനായ സ്വകാര്യ കമ്പനിയാണ് ആയുര്‍വേദ റിസോര്‍ട്ട് നിര്‍മിക്കുന്നത്. ഇവിടെ നിയമങ്ങള്‍ കാറ്റില്‍ പറത്തി കുന്നുകള്‍ ഇടിച്ച് നിരത്തുകയാണെന്ന് പരിഷത്ത് കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

സി.പി.എം നിയന്ത്രണത്തിലുളള ആന്തൂര്‍ നഗരസഭയിലെ നാലാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മോറാഴ ഉടുപ്പക്കുന്നിലാണ് ഈ അനധികൃത കുന്നിടിക്കല്‍ നടക്കുന്നത്. കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയാണ് ആയുര്‍വേദ റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനായി പ്രദേശത്തെ കുന്നുകള്‍ ഇടിച്ച് നിരത്തുന്നത്.

2014 ഡിസംബര്‍ 9ന് രജിസ്ട്രര്‍ ചെയ്ത ഈ കമ്പനി ഒന്നര വര്‍ഷം മുമ്പാണ് വെളളിക്കീല്‍ റോഡിന് ഇടത് വശത്തുളള ഒമ്പതര ഏക്കര്‍ കുന്ന് വിലക്ക് വാങ്ങുന്നത്.

ആയുര്‍വ്വേദ ആശുപത്രി, തിരുമ്മല്‍ കേന്ദ്രം, ആയുര്‍വേദ റിസോര്‍ട്ട്, ഉദ്യാനം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഇവിടെ നിര്‍മിക്കുന്നത്. 1000 രൂപയുടെ 2500 ഷെയറുകള്‍ ഉള്‍പ്പെടെ 25 ലക്ഷംരൂപയുടെ ഷെയറാണ് ജയരാജന്റെ മകനുള്ളത്.

jayarajan-son-jayson-resort-mafia

കണ്ണൂരിലെ പ്രമുഖവ്യവസായി കൂടിയായ കാദിരി ഗ്രൂപ്പും കേന്ദ്രകമ്മിറ്റി അംഗത്തിന്റെ മകന്‍ പങ്കാളിയായ കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളാണ്. നിലവില്‍ വന്‍ വ്യവസായികളടക്കം ഏഴുപേരാണ് കമ്പനി ഡയറക്ടര്‍മാര്‍.

ആലപ്പുഴയിലുളള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണച്ചുമതല. ഉടുപ്പ് കുന്നിനെ പൂര്‍ണമായും ഇല്ലാതാക്കിക്കൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനത്തിലെ പാരിസ്ഥിതികാഘാതം പഠിക്കണമെന്ന് പരിഷത്ത് പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടര്‍ തളിപ്പറമ്പ് തഹസില്‍ദാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പാരിസ്ഥിതികാഘാതം പഠിക്കാന്‍ ജിയോളജി വകുപ്പിനെ ഏല്‍പ്പിച്ചിട്ടുമുണ്ട്.

KANNUR AYURVEDIC MEDICAL CARE PRIVATE LIMITED

English summary
ep jayarajan's son resort in anthoor municipality
topbanner

More News from this section

Subscribe by Email