Friday September 21st, 2018 - 11:20:pm
topbanner

പുതിയ മന്ത്രിമാര്‍ക്ക് ഫെയ്‌സബുക്കിലൂടെ അഭിവാദ്യം അര്‍പ്പിച്ച് ജയരാജന്‍

Jikku Joseph
പുതിയ മന്ത്രിമാര്‍ക്ക് ഫെയ്‌സബുക്കിലൂടെ അഭിവാദ്യം അര്‍പ്പിച്ച് ജയരാജന്‍

കോഴിക്കോട്: താന്‍ രാജിവെച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വരേണ്ടത് അനിവാര്യതയാണെന്ന് മുന്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത. താനും കൂടി അംഗമായ സംസ്ഥാന സെക്രട്ടറിയേറ്റ് എടുത്ത തീരുമാനമാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. ഇക്കാര്യം മറച്ചുവെച്ചുകൊണ്ടാണ് ചില മാധ്യമങ്ങള്‍ ദുഷ്പ്രചരണം നടത്തുന്നതായും ജയരാജന്‍ പറഞ്ഞു. മുന്‍പ് നടന്ന സംസ്ഥാന കമ്മിറ്റിയിലും ബുധനാഴ്ച നടന്ന എം.എം മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ജയരാജന്‍ പങ്കെടുത്തിരുന്നില്ല. ഇതിനെല്ലാം ശേഷം ആദ്യമായാണ് ജയരാജന്റെ പ്രതികരണം വന്നിരിക്കുന്നത്.

ജയരാജന്റെ ഫെയ്‌സബുക്ക് പോസ്റ്റ്‌

എൽ.ഡി.എഫ് മന്ത്രിസഭയിൽ നിന്നും ഞാൻ രാജി വെച്ച ഒഴിവിലേക്ക് പുതിയ മന്ത്രിയെ തീരുമാനിച്ചു കൊണ്ട് സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനം എടുക്കുകയുണ്ടായി. ഞാനും കൂടി അംഗമായ പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് എടുത്ത തീരുമാനമാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. ഒക്ടോബർ 14 ന് ഞാൻ രാജി വെച്ചപ്പോൾ മുതൽ ഒഴിഞ്ഞുകിടക്കുന്ന വ്യവസായ വകുപ്പിന്റെ ചുമതല മറ്റൊരാൾക്ക് നൽകേണ്ടത് ഭരണപരമായ അനിവാര്യതയായിരുന്നു. ഈ യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ചു കൊണ്ട് ചില മാധ്യമങ്ങൾ എനിക്കും പാർട്ടിക്കുമെതിരെ കെട്ടുകഥകളും ദുഷ്പ്രചരണങ്ങളും പടച്ചു വിടുകയാണ്. സി.പി.ഐ (എം) നേതൃത്വത്തിനിടയിൽ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിക്കുവാനും എൽ.ഡി.എഫ് ഗവൺമെന്റിന്റെ തിളക്കമാർന്ന പ്രവർത്തനങ്ങളെ തമസ്കരിക്കുവാനും ലക്ഷ്യം വച്ചു കൊണ്ടാണ് ഇപ്പോൾ പ്രചരണങ്ങൾ നടത്തുന്നത്. സഖാവ് പിണറായി വിജയൻ മന്ത്രിസഭയിലേക്ക് കടന്നു വരുന്ന സഖാവ് മണിയാശാനും വ്യവസായ വകുപ്പിന്റെ ചുമതലയിലേക്ക് വരുന്ന സഖാവ് എ.സി. മൊയ്തീനും എന്റെ അഭിവാദ്യങ്ങൾ.

ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിന്റെ ബിനാമിയോ? കുവൈത്തില്‍ 3300 കോടി രൂപയുടെ നിക്ഷേപം?

149 രൂപയ്ക്ക് ഇനി പരിധികളില്ലാതെ വിളിക്കാം; ഓഫറുകളുമായി റിലയന്‍സും എത്തി

 

 

English summary
ep jayarajans facebook post on m.m mani minister
topbanner

More News from this section

Subscribe by Email