Tuesday September 18th, 2018 - 7:34:pm
topbanner
Breaking News

ബന്ധുനിയമനം; ജയരാജനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

NewsDesk
ബന്ധുനിയമനം; ജയരാജനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ഇ.പി. ജയരാജനെതിരായ കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നുകാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കേസന്വേഷിച്ച വിജിലന്‍സ് എസ്പി കെ. ജയകുമാറാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. നിയമോപദേശത്തെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കാനുള്ള അനുമതി തേടിയാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്.

വിജിലന്‍സ് ഡയറക്ടറുടെ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നടന്നിരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമം മാത്രമാണ്.

ബന്ധുനിയമന വിവാദത്തില്‍ ഇ.പി. ജയരാജന് പൂര്‍ണമായും ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് നല്‍കിയിരിക്കുന്നത്. ജയരാജനെതിരെ കേസെടുക്കാന്‍ തക്ക തെളിവില്ലെന്ന കാര്യമാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെ ഇത് കോടതിയിലെത്തേണ്ട നടപടിക്രമം മാത്രമെ ശേഷിക്കുന്നുള്ളു.

 

Read more topics: EP Jayarajan, case, Vigilance, report
English summary
EP Jayarajan vepotism case: Vigilance investigation report
topbanner

More News from this section

Subscribe by Email