Wednesday September 26th, 2018 - 8:21:pm
topbanner

ക്ഷേത്രങ്ങളിലെ പൂജാദി കാര്യങ്ങള്‍ നന്മ ഉണ്ടാകാന്‍ കാരണമാകുമെന്ന് ഇ പി ജയരാജന്‍

rajani v
ക്ഷേത്രങ്ങളിലെ പൂജാദി കാര്യങ്ങള്‍ നന്മ ഉണ്ടാകാന്‍ കാരണമാകുമെന്ന് ഇ പി ജയരാജന്‍

ചെറുവത്തൂര്‍ : ക്ഷേത്രങ്ങള്‍ കൊണ്ടുള്ള ഗുണവശങ്ങള്‍ വിശദീകരിച്ച് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. ക്ഷേത്രങ്ങളിലെ പൂജാദി കാര്യങ്ങള്‍ നന്മ ഉണ്ടാകാന്‍ കാരണമാകും.മനുഷ്യന് ഉണര്‍വുണ്ടാക്കാന്‍ ക്ഷേത്രത്തെ കുറിചുളള ചിന്തയ്ക്ക് കഴിയും. നാടിന് ചലനാത്മകതയും വളര്‍ച്ചയും നേടാന്‍ കഴിയും.

ശാസ്ത്രലോകം 1400 വര്‍ഷങ്ങള്‍ക്ക് മുന്പുള്ള ക്ഷേത്ര അനുഷ്ഠാനങ്ങളിലൂന്നി നിരീക്ഷണം നടത്തുന്നെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. മനുഷ്യരുടെയും പ്രകൃതിയുടെയും സംരക്ഷണം പ്രദാനം ചെയ്യാന്‍ ഹോമങ്ങള്‍ക്കും പൂജകള്‍ക്കും കഴിവുണ്ട്.പീലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുളള അഖിലേന്ത്യാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യവെയാണ് ഇ പി ജയരാജന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 

Read more topics: ep jayarajan, support, temple
English summary
ep jayarajan support temple
topbanner

More News from this section

Subscribe by Email