Tuesday September 25th, 2018 - 6:47:pm
topbanner

ഇ.പിയുടെ ബന്ധു നിയമനവിവാദം; റിപ്പോര്‍ട്ട് ജനുവരി ഏഴിനകം

RAJANI
ഇ.പിയുടെ ബന്ധു നിയമനവിവാദം; റിപ്പോര്‍ട്ട് ജനുവരി ഏഴിനകം

തിരുവനന്തപുരം: ഇ.പി. ജയരാജന്റെ ബന്ധു നിയമന വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായതായി സംഘം കോടതിയില്‍ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം നല്‍കണമെന്നും അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു.

ഇതു പരിഗണിച്ച കോടതി ജനുവരി ഏഴിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കി. ഇ.പി. ജയരാജന്‍ വ്യവസായ മന്ത്രിയായിരുന്ന സമയത്ത് കെഎസ്ഐഇയുടെ തലപ്പത്ത് ഭാര്യാ സഹോദരി പി.കെ ശ്രീമതിയുടെ പുത്രന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചതാണ് വിവാദമായത്. ഇതിനെ തുടര്‍ന്ന് ജയരാജന്‍ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

 

English summary
ep jayarajan relative appoinment contraversy
topbanner

More News from this section

Subscribe by Email