Saturday September 22nd, 2018 - 10:32:pm
topbanner

ബന്ധുനിയമനം: ഇപി ജയരാജനെതിരെ എഫ്ഐആര്‍

RAJANI
ബന്ധുനിയമനം: ഇപി  ജയരാജനെതിരെ എഫ്ഐആര്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ഇ.പി. ജയരാജനെതിരെ വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ്. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പിച്ചു.മുന്‍മന്ത്രി ഇപി ജയരാജനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് ത്വരിതന്വേഷണ റിപ്പോര്‍ട്ട്.

സുധീര്‍ നമ്പ്യാരെ രണ്ടാംപ്രതിയാക്കിയും വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ മൂന്നാംപ്രതിയാക്കിയുമാണ് എഫ്ഐആര്‍.രണ്ടു തവണ സമയം നീട്ടിച്ചോദിച്ച ശേഷമാണ് വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

കേസ് വിജിലന്‍സ് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് നടപടി.മന്ത്രിയായിരിക്കെ ജയരാജന്‍ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബന്ധുക്കളെ നിയമിച്ചെന്നാണ് പരാതി.

 

English summary
ep jayarajan relative appoinment contraversy vigilence report
topbanner

More News from this section

Subscribe by Email