Monday October 22nd, 2018 - 3:01:am
topbanner
Breaking News

ഇ.പി ജയരാജന്റെ മന്ത്രിസഭാ പുനഃപ്രവേശനം: പാര്‍ട്ടി അന്വേഷിച്ചപ്പോള്‍ തെറ്റുകാരൻ; വിജിലൻസ് അന്വേഷിച്ചപ്പോള്‍ എങ്ങനെ തെറ്റുകാരനല്ലാതായിയെന്ന് ചെന്നിത്തല

RA
ഇ.പി ജയരാജന്റെ മന്ത്രിസഭാ പുനഃപ്രവേശനം: പാര്‍ട്ടി അന്വേഷിച്ചപ്പോള്‍ തെറ്റുകാരൻ; വിജിലൻസ് അന്വേഷിച്ചപ്പോള്‍ എങ്ങനെ തെറ്റുകാരനല്ലാതായിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഇ.പി ജയരാജന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഇ.പി.ജയരാജന്‍ നടത്തിയ അഴിമതി എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ അന്വേഷണം നടത്തി അഴിമതി നടന്നുവെന്ന് കണ്ടെത്തിയതാണെന്നും ചെന്നിത്തല ആരോപിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി ഇ.പി.ജയരാജനെയും പി.കെ.ശ്രീമതി ടീച്ചറെയും താക്കീത് ചെയ്തതുമാണ്.

മാത്രമല്ല ഇ.പി.ജയരാജന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തെറ്റ് സമ്മതിച്ചതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു. വിജിലന്‍സ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെന്നാണ് ഇപ്പോഴത്തെ ഭാഷ്യം. പാര്‍ട്ടി അന്വേഷിച്ചപ്പോള്‍ തെറ്റുകാരനായി കണ്ടെത്തിയയാള്‍ വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ എങ്ങനെ തെറ്റുകാരനല്ലാതായി ,വിജിലന്‍സ് എന്ന സാധനം ഇപ്പോള്‍ ഉണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ലോക്നാഥ് ബെഹ്റക്ക് വിജിലന്‍സിന്റെ ചുമതല നല്‍കിയതോടെ എല്ലാ കേസുകളും എഴുതിത്തള്ളുകയാണ് ചെയ്തത്. കേസുകള്‍ അട്ടിമറിക്കുന്ന ഏജന്‍സിയായി വിജിലന്‍സ് മാറിക്കഴിഞ്ഞുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന ഇ.പി. ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന് നടത്താന്‍ സി.പി.എമ്മില്‍ ധാരണയായിരുന്നു. കര്‍ക്കിടകം കഴിഞ്ഞിട്ട് മതി മന്ത്രിയായി സത്യപ്രതിജ്ഞ എന്ന അഭിപ്രായത്തെ തുടര്‍ന്നാണിത്.

English summary
ep jayarajan party chennithala respond
topbanner

More News from this section

Subscribe by Email