Thursday November 15th, 2018 - 4:04:pm
topbanner

കലോത്സവത്തിന് ഇപി ജയരാജനെ കാണാനില്ല; സ്വയം മാറിനില്‍ക്കുന്നതായി റിപ്പോര്‍ട്ട്

NewsDesk
കലോത്സവത്തിന് ഇപി ജയരാജനെ കാണാനില്ല; സ്വയം മാറിനില്‍ക്കുന്നതായി റിപ്പോര്‍ട്ട്

കണ്ണൂര്‍: മന്ത്രിസ്ഥാനം രാജിവെച്ച ഇപി ജയരാജന്‍ സ്വന്തം ജില്ലയില്‍ നടക്കുന്ന കലോത്സവത്തിനെത്താത്തത് മാധ്യമങ്ങള്‍ക്ക് വിഷയമായി. മട്ടന്നൂര്‍ എംഎല്‍എ എന്ന നിലയില്‍പോലും മന്ത്രി സാന്നിധ്യമറിയിക്കാത്തത് പാര്‍ട്ടി വൃത്തങ്ങള്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്.

പിണറായി മന്ത്രിസഭയില്‍ പാര്‍ട്ടിയുടെ രണ്ടാമനായിരുന്ന ഇ.പി വിവാദങ്ങളെ തുടര്‍ന്ന് പുറത്തായശേഷം സ്വന്തം നാട്ടില്‍ നടക്കുന്ന മേളയില്‍ ഇതുവരെ രംഗത്തുവന്നിട്ടില്ല. അദ്ദേഹം മന്ത്രിസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, അദ്ദേഹത്തിന്റെ സമ്പൂര്‍ണ ചുമതലയിലാകുമായിരുന്നു മേളയുടെ എല്ലാ പ്രവര്‍ത്തനങ്ങളും.

ജില്ലയിലെ എല്ലാ എം.പിമാരും കെ.എം. ഷാജി, കെ.സി. ജോസഫ് എന്നിവര്‍ ഒഴികെയുള്ള എം.എല്‍.എമാരെല്ലാം കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബന്ധുനിയമനത്തില്‍ ഇ.പി. ജയരാജനോടൊപ്പം വിവാദത്തിലായ പി.കെ. ശ്രീമതിയും പങ്കെടുത്തു.

സി.പി.എമ്മിന്റെ എം.എല്‍.എമാരായ ജയിംസ് മാത്യു സ്വീകരണ കമ്മിറ്റിയുടെയും ടി.വി. രാജേഷ് എം.എല്‍.എ ഭക്ഷണ കമ്മിറ്റിയുടെയും സി. കൃഷ്ണന്‍ ട്രോഫി കമ്മിറ്റിയുടെയും എന്‍.എന്‍. ഷംസീര്‍ സാംസ്‌കാരിക പരിപാടികളുടെയും ചെയര്‍മാന്മാരാണ്. യു.ഡി.എഫ് എം.എല്‍.എമാരായ സണ്ണി ജോസഫ് പ്രോഗ്രാം കമ്മിറ്റിയുടെയും കെ.എം. ഷാജി സ്‌റ്റേജ്, പന്തലിന്റെയും ചെയര്‍മാന്മാരാണ്. സി.പി.എമ്മിന്റെ എം.എല്‍.എമാരില്‍ ഇ.പി. ജയരാജന്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്.

English summary
ep jayarajan not attended kerala school kalolsavam 2017
topbanner

More News from this section

Subscribe by Email