Thursday November 15th, 2018 - 10:36:pm
topbanner

സൗന്ദര്യം നഷ്ടപ്പെടുമെന്ന് ഭയന്നാണ് യുവാക്കള്‍ തെങ്ങില്‍ കയറാന്‍ മടിക്കുന്നത് :ഇ പി ജയരാജന്‍

rajani
സൗന്ദര്യം നഷ്ടപ്പെടുമെന്ന് ഭയന്നാണ് യുവാക്കള്‍ തെങ്ങില്‍ കയറാന്‍ മടിക്കുന്നത് :ഇ പി ജയരാജന്‍

കാസര്‍കോഡ്: ബന്ധു നിയമന വിവാദത്തില്‍ വിമര്‍ശനം ശക്തമായിരിക്കെ പുതിയ പ്രസ്താവനയുമായി വ്യവസായ മന്ത്രി രംഗത്ത്. സൗന്ദര്യം നഷ്ടപ്പെടുമെന്ന് ഭയന്നാണ് യുവാക്കള്‍ തെങ്ങില്‍ കയറാന്‍ മടിക്കുന്നതെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്‍.

ഈ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ വഴി തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പരിപാടിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.  തെങ്ങില്‍ കയറാന്‍ ആളില്ലാത്തത് കാരണം നാളികേരം എടുക്കാന്‍ കഴിയുന്നില്ല.

പഴക്കംചെന്ന തെങ്ങുകള്‍ മുറിച്ചെടുത്ത് വിവിധതരം ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കി വിപണിയില്‍ ഇറക്കുന്നതിനെക്കുറിച്ച് വ്യവസായവകുപ്പ് പഠിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നാളികേരവും മാങ്ങയും ചക്കയും കൊണ്ടുള്ള വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആന്തൂരില്‍ ആയുര്‍വേദ റിസോര്‍ട്ടിനു പിന്നിലും മന്ത്രിപുത്രന്‍: ഇ പിയുമായി ബന്ധപ്പെട്ടു പുതിയ വിവാദം

ബാങ്ക് കവർച്ചാ ശ്രമം: പെരുങ്കള്ളിയും യുവാവും അറസ്റ്റിൽ

 

Read more topics: ep jayarajan, new, statement
English summary
ep jayarajan new statement
topbanner

More News from this section

Subscribe by Email