Thursday September 20th, 2018 - 4:16:pm
topbanner
Breaking News

ഇ.പി പുതിയ വിവാദത്തില്‍: കുടുംബക്ഷേത്രത്തിനായി ഒരു കോടിയുടെ തേക്ക് സൗജന്യമായി ആവശ്യപ്പെട്ടു

rajani
ഇ.പി പുതിയ വിവാദത്തില്‍: കുടുംബക്ഷേത്രത്തിനായി ഒരു കോടിയുടെ തേക്ക് സൗജന്യമായി ആവശ്യപ്പെട്ടു

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച് ഒഴിയേണ്ടിവന്ന മുന്‍വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ വീണ്ടും വിവാദത്തില്‍. മന്ത്രിയായിരിക്കെ കുടുംബക്ഷേത്ര നവീകരണത്തിന് ഒരു കോടിയുടെ തേക്ക് ആവശ്യപ്പെട്ട് വനംമന്ത്രിയ്ക്ക് കത്ത് നല്‍കിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. വ്യവസായ മന്ത്രിയായിരിക്കെയാണ് സ്വന്തം ലെറ്റര്‍ പാഡില്‍ തേക്ക് ആവശ്യപ്പെട്ട് വനംമന്ത്രിക്ക് കത്തയച്ചത്. 

വനംമന്ത്രി കെ.രാജു കണ്ണൂര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് കത്ത് കൈമാറി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കെ.രാജു ഫോറസ്റ്റ് ഓഫീസിലെ ഒരു ജീവനക്കാരിയെ വിട്ട് കത്തില്‍ പറയുന്ന ഇരിണാവ് ക്ഷേത്രത്തിന്റെ നവീകരണ ജോലി നടക്കുന്നുണ്ടോ എന്ന് ആരാഞ്ഞു. അതനുസരിച്ച് നവീകരണ ജോലികള്‍ നടക്കുന്നുണ്ടെന്ന് അവര്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് കണ്ണൂരിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷനായ കണ്ണവത്തെ ഡി.എഫ്.ഒ തേക്കിനെ കുറിച്ച് അന്വേഷണം നടത്തി.

റേഞ്ച് ഓഫീസര്‍ ഇത്രയും ഭീമമായ അളവില്‍ തേക്ക് കണ്ണവം വനത്തില്‍ ഇല്ല എന്ന മറുപടി നല്‍കി. അതോടെ കണ്ണൂരിലെ വനംവകുപ്പ് ഇത്രയും വലിയ അളവില്‍ തേക്ക് നല്‍കുന്നതിന് ചട്ടം അനുവദിക്കുന്നില്ല എന്ന മറുപടി നല്‍കുകയായിരുന്നു. കണ്ണവം ഡിവിഷനില്‍ ഇത്രയും അളവില്‍ തേക്ക് കണ്ടെത്തുകയും വനംവകുപ്പ് സമ്മതം മൂളുകയും ചെയ്തിരുന്നെങ്കില്‍ തേക്ക് അനുവദിക്കുന്ന സ്ഥിതിയുണ്ടാകുമായിരുന്നു.
കോടികള്‍ വിലമതിയ്ക്കുന്ന തേക്ക് മരം സൗജന്യമായി ദേവാലയങ്ങള്‍ക്ക് നല്‍കുന്നത് വനം വകുപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ നടക്കാത്ത കാര്യമാണെന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

നയന്‍താര വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്

12 കോടി രൂപയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അവതാര്‍ ജ്വല്ലറി ഉടമ അറസ്റ്റില്‍

English summary
ep jayarajan new contraversy for temple
topbanner

More News from this section

Subscribe by Email