Wednesday November 14th, 2018 - 1:54:am
topbanner

മാധ്യമങ്ങള്‍ തന്നെ കത്തികൊണ്ട് കുത്തിയെന്ന് ഇ പി ജയരാജന്‍

NewsDesk
മാധ്യമങ്ങള്‍ തന്നെ കത്തികൊണ്ട് കുത്തിയെന്ന് ഇ പി ജയരാജന്‍

കണ്ണൂര്‍: തനിക്ക് പകരം പുതിയ മന്ത്രി സത്യപ്രതിജ്ഞതിന് പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഇ.പി. ജയരാജന്‍. മാധ്യമങ്ങള്‍ തന്നെ കത്തികൊണ്ട് കുത്തിയെന്നും ഇനി മാധ്യമങ്ങളുടെ ഇരയാകാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള ആക്രമണം മാധ്യമങ്ങള്‍ നടത്തിയത് ആര്‍ക്കുവേണ്ടിയാണെന്ന് അന്വേഷിക്കണം. തനിക്കെതിരെ ചെയ്യാവുന്ന ദ്രോഹമെല്ലാം മാധ്യമങ്ങള്‍ ചെയ്തു.

ഇനിയും മാധ്യമങ്ങളോട് പ്രതികരിച്ചാല്‍ ഇന്നത്തെ ചര്‍ച്ച അതാകും. ചില മാധ്യമ പ്രവര്‍ത്തകരുടെ പേര് എടുത്തുപറഞ്ഞും ഇ.പി ജയരാജന്‍ വിമര്‍ശം ഉന്നയിച്ചു.

മന്ത്രിസ്ഥാനത്ത് തിരിച്ചെത്താന്‍ കഴിയുമെന്ന് ഇ.പി ജയരാജന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും തനിക്ക് പകരം എം.എം മണിയെ മന്ത്രിയാക്കിയതില്‍ അദ്ദേഹത്തിന് കടുത്ത അമര്‍ഷമുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിന്റെ ബിനാമിയോ? കുവൈത്തില്‍ 3300 കോടി രൂപയുടെ നിക്ഷേപം?

149 രൂപയ്ക്ക് ഇനി പരിധികളില്ലാതെ വിളിക്കാം; ഓഫറുകളുമായി റിലയന്‍സും എത്തി

Read more topics: ep jayarajan, mla, media
English summary
ep jayarajan mla against media
topbanner

More News from this section

Subscribe by Email