Monday November 19th, 2018 - 9:53:pm
topbanner

സിപിഐയ്ക്ക ബുദ്ധിജീവി നാട്യം; ഇടതുവിരുദ്ധരുടെ കൈയ്യിലെ പാവയെന്നും ഇ പി ജയരാജന്‍

NewsDesk
സിപിഐയ്ക്ക ബുദ്ധിജീവി നാട്യം; ഇടതുവിരുദ്ധരുടെ കൈയ്യിലെ പാവയെന്നും ഇ പി ജയരാജന്‍

തൃശൂര്‍: സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് മുഖപത്രമായ ജനയുഗത്തില്‍ ലേഖനം പ്രസിദ്ധീകരിച്ച സിപിഐയ്‌ക്കെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍.

ജനയുഗം ഇടതുപക്ഷ വിരുദ്ധരുടെ കൈയിലെ പാവയായെന്ന് ജയരാജന്‍ ആരോപിച്ചു. നിലവാരം കുറഞ്ഞ മാധ്യമപ്രവര്‍ത്തനമാണ് ജനയുഗം നടത്തുന്നത്. മുന്നണി മര്യാദകള്‍ പാലിക്കാതെയാണ് അവര്‍ മുന്നോട്ടു പോകുന്നത്.

ബുദ്ധിജീവികളാണെന്നാണ് ഇവരുടെ നാട്യം. ഇക്കാര്യം സി.പി.ഐ കേന്ദ്രനേതൃത്വം പരിശോധിക്കണം. ലോ അക്കാദമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശരിയായ ദിശയിലാണെന്നും ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Read more topics: ep jayarajan, mla, cpi
English summary
ep jayarajan mla against cpi
topbanner

More News from this section

Subscribe by Email