Tuesday September 25th, 2018 - 3:04:pm
topbanner

ഇരിണാവ് ചുഴലി ഭഗവതി ക്ഷേത്രം തന്റെ കുടുംബ ക്ഷേത്രമല്ല: വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം: ഇ പി ജയരാജന്‍

rajani
ഇരിണാവ് ചുഴലി ഭഗവതി ക്ഷേത്രം തന്റെ കുടുംബ ക്ഷേത്രമല്ല: വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം: ഇ പി ജയരാജന്‍

തിരുവനന്തപുരം: ഇരിണാവ് ക്ഷേത്രത്തിന് കോടിക്കണക്കിന് വിലയുള്ള തേക്കുമരം സൗജന്യമായി നല്‍കാന്‍ താന്‍ ആവശ്യപെട്ടതായി ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമെന്ന് മുന്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ഈ ക്ഷേത്രം തന്റെ കുടുംബ ക്ഷേത്രമാണെന്ന പ്രചാരണവും തെറ്റാണ്. മലബാര്‍ ദേവസ്വം ബോര്‍ഡ് വക ക്ഷേത്രമാണ് ഇരിണാവിലെത്.

കുട്ടിക്കാലത്ത് ഇവിടുത്തെ കുളത്തില്‍ കുളിയ്ക്കാന്‍ പോയത് ഒഴിച്ചാല്‍ തനിക്ക് ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്ന് ജയരാജന്‍ പറഞ്ഞു. വലിയ തെറ്റുചെയ്തുവെന്ന തരത്തില്‍ ഇതുസംബന്ധിച്ഛ് ബോധപൂര്‍വം പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യക്തിഹത്യ നടത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

ഇരിണാവ് ക്ഷേത്രത്തിന്റെ പുനുരുദ്ധരാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപെട്ട് ചില ക്ഷേത്രഭാരവഹികള്‍ തന്നെ വന്ന് കണ്ടിരുന്നു. ക്ഷേത്രപുനുരുദ്ധാരണത്തിന് തേക്ക് മരം ലഭിക്കാന്‍ നടപടികള്‍ എടുക്കണമെന്നും ആവശ്യപെട്ടു. നാട്ടുകാരന്‍ എന്ന നിലയിലാണ് അവര്‍ തന്നെ വന്ന് കണ്ടത്. അവരുടെ അപേക്ഷ കവറിങ്ങ് ലെറ്റര്‍ സഹിതം വനം വകുപ്പ് മന്ത്രിക്ക് താന്‍ കൈമാറുക മാത്രമാണ് ചെയ്തത്. തേക്ക് മരം സൌജന്യമായി അനുവദിക്കണമെന്ന് താന്‍ ആവശ്യപെട്ടിട്ടില്ല.

വരുമാനം കുറഞ്ഞ 'ഡി' ഗ്രേഡില്‍പ്പെട്ട ക്ഷേത്രമായതിനാല്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ ഒരു കോടി രൂപ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും ആയതിനാല്‍ തടി പണം കൊടുത്തു വാങ്ങാന്‍ ക്ഷേത്ര കമ്മിറ്റിക്കു നിര്‍വാഹമില്ല എന്നും കത്തില്‍ പരാമര്‍ശിച്ചിരുന്നു. പ്രസ്തുത നിവേദനം എന്റെ ലെറ്റര്‍ ഹെഡില്‍ വനം വകുപ്പ് മന്ത്രിക്ക് നല്കുകയാണുണ്ടായത്. ഇത്തരത്തില്‍ വ്യത്യസ്തമായ ആവശ്യങ്ങളുമായി ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് സ്വന്തം ലെറ്റര്‍ ഹെഡില്‍ നല്‍കുകയെന്നതാണ് സാധാരണ നടപടി ക്രമം . നീതിപൂര്‍വകമായ ചുമതല നിറവേറ്റുക മാത്രമാണ് ഇക്കാര്യത്തില്‍ ചെയ്തത്.

ജനപ്രതിനിധികള്‍ക് ജനങ്ങള്‍ നല്‍കുന്ന ന്യായമായ നിവേദനങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് തുടര്‍ നടപടികള്‍ക്കായി നല്കാന്‍ പോലും കഴിയില്ല എന്ന സാഹചര്യം സംജാതമാകുന്ന മാധ്യമ പ്രവര്‍ത്തനം അപലപനീയമാണ്. മാധ്യമങ്ങള്‍ക്ക് തന്നെ വിമര്‍ശിക്കാം. എന്നാല്‍ വ്യക്തിഹത്യ നടത്തി ഇല്ലായ്മ ചെയ്യാം എന്നത് ഗൂഡാലോചനയുടെ ഭാഗമാണെന്നും ജയരാജന്‍ പറഞ്ഞു.

 നയന്‍താര വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്

12 കോടി രൂപയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അവതാര്‍ ജ്വല്ലറി ഉടമ അറസ്റ്റില്‍

 

English summary
ep jayarajan answer letter contraversy
topbanner

More News from this section

Subscribe by Email