Monday September 24th, 2018 - 3:37:am
topbanner

മോഹൻലാൽ വിഷയം: പന്ന്യനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇ.പി.ജയരാജൻ

NewsDesk
മോഹൻലാൽ വിഷയം: പന്ന്യനെ കടുത്ത ഭാഷയിൽ വിമർശിച്ച്  ഇ.പി.ജയരാജൻ

കണ്ണൂര്‍: മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് മറുപടിയുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് ഇ.പി പന്ന്യനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. മോഹൻലാൽ മലയാളത്തിന്റെ അഭിമാനവും എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവുമാണ്.

അദ്ദേഹത്തിന് ഇത്തവണ ദേശീയ പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ചില അൽപ്പൻമാരുടെ പ്രതികരണങ്ങൾ കണ്ടപ്പോൾ അവരോട് വല്ലാത്ത സഹതാപം തോന്നുകയാണെന്നും ഇ.പി.ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സഹ്യനും ഹിമഗിരിശൃംഗങ്ങൾക്കും അപ്പുറത്തേക്ക് ഗരിമയോടെ തലയുയർത്തി നിൽക്കുവാൻ കുതിക്കുന്ന അഭിനയ കുലപതിയെ അപഹസിക്കുന്നത് പരിഹാസ്യമാണ്. ഇത് സാംസ്‌കാരിക കേരളം പുച്ഛിച്ച് തള്ളുമെന്നും ജയരാജന്‍ വ്യക്തമാക്കി.

മഹാനടന്‍മാരായ പുലിമുരുകന്‍മാര്‍ക്ക് എന്തിനാണ് ദേശീയ അവാഡ് നല്‍കിയെതെന്നറിയില്ല. ചിലരെ സന്തോഷിപ്പാകാനുള്ള ഇത്തരം നടപടി, അവാര്‍ഡുകളെ വ്യഭിചരിക്കുന്നതിന് സമമാക്കുമെന്ന് പന്ന്യന്‍ വിമര്‍ശിച്ചിരുന്നു.

English summary
ep jayarajan against pannyan raveendhran about mohanlal award
topbanner

More News from this section

Subscribe by Email