Saturday September 22nd, 2018 - 10:33:pm
topbanner

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം മുഖ്യ സാമൂഹ്യ പ്രവര്‍ത്തന അജണ്ടയാക്കി കോണ്‍ഗ്രസ് ഏറ്റെടുക്കും സതീശന്‍ പാച്ചേനി

rajani v
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം മുഖ്യ സാമൂഹ്യ പ്രവര്‍ത്തന അജണ്ടയാക്കി കോണ്‍ഗ്രസ് ഏറ്റെടുക്കും സതീശന്‍ പാച്ചേനി

ആവാസവ്യവസ്ഥ സംരക്ഷിക്കാനും നാടിന്റെ നിലനില്പിനും വേണ്ടി പ്രകൃതിസംരക്ഷണ പ്രവര്‍ത്തനം കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ മുഖ്യ അജണ്ടയാക്കി മാറ്റുമെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി പറഞ്ഞു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 1000 കേന്ദ്രങ്ങളില്‍ വൃക്ഷത്തൈ നടുന്നതിന്റെയും വിതരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം മയ്യില്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസരത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു പാച്ചേനി .

പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജീവിത ശൈലിയുടെ ഭാഗമാക്കി മാറ്റാന്‍ മുഴുവന്‍ ജനങ്ങളും തയ്യാറാകണമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. ചടങ്ങില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്ത് അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ്, ഐ.എന്‍.ടി യു.സി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തില്‍, കെ.പി ചന്ദ്രന്‍ മാസ്റ്റര്‍, കെ.പി.ശശിധരന്‍, ബാലസുബ്രഹ്മണ്യന്‍, ശ്രീജേഷ് കൊയിലേരിയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

English summary
environment day satheesan pacheni
topbanner

More News from this section

Subscribe by Email