topbanner
Wednesday October 18th, 2017 - 7:14:am
topbanner

എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ശ്രമം; ബിഡിജെഎസ് നേതാവ് സുഭാഷ് വാസുവിനെതിരെ കേസെടുത്തു

rajani
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ശ്രമം; ബിഡിജെഎസ് നേതാവ് സുഭാഷ് വാസുവിനെതിരെ കേസെടുത്തു

ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെയര്‍മാന്‍ സുഭാഷ് വാസുവിനെതിരെയും പ്രിന്‍സിപ്പല്‍ ഗണേശനെതിരെയുമാണ് കേസെടുത്തത്.ആത്മഹത്യ പ്രേരണ കുറ്റത്തിനും വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയതിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. അധികൃതരുടെ മാനസികമായി പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇന്നലെ രാത്രിയിലാണ് രണ്ടാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി എഞ്ചിനിയറിംഗ് കോളജിന്റെ ഹോസ്റ്റലില്‍ കൈയിലെ ഞരമ്ബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രക്തം വാര്‍ന്നുതുടങ്ങിയപ്പോള്‍ തൂങ്ങിമരിക്കാനും ശ്രമംനടത്തിയിരുന്നു.
ഇത് സഹപാഠികള്‍ കണ്ടതിനാല്‍ ദുരന്തം ഒഴിവായി. ഉടന്‍തന്നെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദ്യാര്‍ഥി അപകടനില തരണം ചെയ്തിട്ടുണ്ട്. ഭക്ഷണം കഴിക്കാന്‍ പുറത്തെ ഹോട്ടലില്‍ പോയതിന് വിദ്യാര്‍ഥികളോട് കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ വിശദീകരണം ചോദിച്ചിരുന്നു.

മാത്രമല്ല മാനേജ്‌മെന്റും അധ്യാപകരും നിരന്തരം പീഡിപ്പിച്ചിരുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു . ഇതാണ് ആത്മഹത്യാ ശ്രമത്തിന് കാരണം. സംഭവത്തെ തുടര്‍ന്ന് സുഭാഷ് വാസുവിന്റെ വീട്ടിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജിലേക്ക് നടത്തിയ മാര്‍ച്ചും അക്രമാസക്തമായി.

 

English summary
engineering student suicide attempt
topbanner topbanner

More News from this section

Subscribe by Email