topbanner
Monday December 18th, 2017 - 10:27:am
topbanner
topbanner

ബിടെക് ഒന്ന്, മൂന്ന് സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവെച്ചു

AN
ബിടെക് ഒന്ന്, മൂന്ന് സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം : ബിടെക് ഒന്ന്, മൂന്ന് സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവെച്ചു. എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയതിനെത്തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ചയും ബുധനാഴ്ചയും വിവിധ എന്‍ജിനിയറിങ് കോളേജുകളിലെ പരീക്ഷ മുടങ്ങിയിരുന്നു. ക്രിസ്മസിന് ശേഷം പരീക്ഷകള്‍ നടത്തുമെന്ന് സാങ്കേതിക സര്‍വകലാശാല അറിയിച്ചു.

സംസ്ഥാനത്ത് 9 സര്‍ക്കാര്‍ കോളേജില്‍ അടക്കം 16 കോളേജുകളില്‍ പ്രക്ഷോഭത്തെതുടര്‍ന്ന് പരീക്ഷ തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവയ്ക്കുന്നതായി സര്‍വകലാശാല അറിയിച്ചത്.

ഡിസംബര്‍ രണ്ടിന് തുടങ്ങാനിരുന്ന പരീക്ഷ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശപ്രകാരം അനിശ്ചിതകാലത്തേക്ക് മാറ്റുകയായിരുന്നു. ഇതു വിമര്‍ശനത്തിനിടയാക്കിയതോടെ പരീക്ഷ അടിയന്തരമായി നടത്താന്‍ മന്ത്രിതന്നെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കി.

ഇതിനെ തുടര്‍ന്നാണ് ഒന്നാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷ ചൊവ്വാഴ്ചയും മൂന്നാം സെമസ്റ്റര്‍ പരീക്ഷ ബുധനാഴ്ചയും തുടങ്ങാന്‍ സര്‍വകലാശാല തീരുമാനിച്ചത്. ഇതാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്.

 

English summary
engineering exams postponed due to protest
topbanner topbanner

More News from this section

Subscribe by Email