topbanner
Sunday February 18th, 2018 - 2:26:pm
topbanner
Breaking News

ഗതാഗത കുരുക്കില്‍ പെട്ട് കുഞ്ഞു മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Anju NC
ഗതാഗത കുരുക്കില്‍ പെട്ട് കുഞ്ഞു മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോട്ടയം: നഗരത്തിലെ ഗതാഗത കുരുക്കില്‍ പെട്ട് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് അഞ്ചു വയസുകാരിയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ചന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.

ഗുളിക തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് പരുത്തുംപാറ നടുവിലേ പറമ്പില്‍ റിന്റു-റീന ദമ്പതികളുടെ മകള്‍ ഐലിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്. ആശുപത്രിയിലെത്തിക്കുന്നതിനിടെ വാഹനം കോടിമത പാലത്തിലെ ഗതാഗതക്കുരുക്കില്‍ പെടുകയായിരുന്നു. കുഞ്ഞിനെ യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കുട്ടി കാറില്‍ വെച്ച് തന്നെ മരിക്കുകയായിരുന്നു.

English summary
elinas death: human right commission registered case
topbanner

More News from this section

Subscribe by Email