Sunday February 17th, 2019 - 7:59:am
topbanner

ശബരിമലയില്‍ ആനയിടഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്

ANJU NC
ശബരിമലയില്‍ ആനയിടഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്

പമ്പ: ശബരിമലയില്‍ ആറാട്ടിന് കൊണ്ടുവന്ന ആനയിടഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ശബരിമല അപ്പാച്ചിമേട്ടില്‍ പത്മന ശരവണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തിരുന്ന ആള്‍ താഴെ വീണു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന്‍ കൃഷ്ണകുമാറിന് പരിക്കേറ്റു. ഇയാളുടെ കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്.

ആനയിടഞ്ഞത് കണ്ട് പരിഭ്രാന്തരായി ചിതറിയോടിയ ഭക്തജനങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരും ആശുപത്രികളില്‍ ചികിത്സ തേടി. വിരണ്ട് കാട്ടിലേക്ക് പോയ ആനയെ പിന്നീട് തളച്ചു.

Viral News

Read more topics: sabarimala, elephant, violate,
English summary
elephant violate in sabarimala
topbanner

More News from this section

Subscribe by Email