Wednesday November 21st, 2018 - 3:32:pm
topbanner

ആനയുടെ അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

NewsDesk
ആനയുടെ അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ആനയുടെ അക്രമണത്തിൽ മരണപ്പെട്ടവരുടെ കുടബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു അറിയിച്ചു.പത്തനാപുരം പാടം, കിഴക്കെ വെള്ളം കൊള്ളിയിൽ കമലൻ (70) കഴിഞ്ഞ ദിവസം ആനയുടെ അക്രമത്തിൽ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ഉടൻ നൽകും. ബാക്കി തുക രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് നൽകും.

മലപ്പുറം ജില്ലയിലെ നിലമ്പൂർ കാളികാവിൽ, ചോക്കാട് തോട്ടം കാവലിൽ ഏർപ്പെട്ടിരുന്ന അന്യസംസ്ഥാന തൊഴിലാളി മഹേഷ് (45) കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും അനന്തരാവകാശികളെ കണ്ടെത്തി സർക്കാർ സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു

Read more topics: elephant, killed, government,
English summary
elephant killed people family government will give 10 lacks
topbanner

More News from this section

Subscribe by Email