topbanner
Thursday November 23rd, 2017 - 9:03:am
topbanner
Breaking News

സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങുന്നു

Jikku Joseph
സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങുന്നു. മാര്‍ച്ച് മാസം മുതല്‍ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍. പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാലും പ്രതിസന്ധി മറികടക്കാനാകില്ല.കൊടും ചൂടും വരള്‍ച്ചയുമാണ് ഇത്തരം ഒരു അവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചത്. 68 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ശരാശരി വൈദ്യുതി ഉപഭോഗം. അതിവേഗം വറ്റുന്ന ജലസംഭരണികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത് ഏഴ് മുതല്‍ 10 ദശലക്ഷം യൂണിറ്റ് മാത്രം. ബാക്കി പുറത്തുനിന്ന് വാങ്ങുന്നതും.  

പരീക്ഷക്കാലമായ മാര്‍ച്ച് മുതല്‍ കൊടും വേനല്‍ക്കാലമായ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉപഭോഗം 80 ദശലക്ഷം യൂണിറ്റിന് മുകളില്‍ പോകും. പവര്‍ ഗ്രിഡില്‍ നിന്ന് കൊണ്ടുവരാവുന്ന പരമാവധി വൈദ്യുതി, 60 ദശലക്ഷം യൂണിറ്റാണെന്നിരിക്കേ, വൈദ്യുതി നിയന്ത്രണം അനിവാര്യമാണ്. സ്വകാര്യ നിലയങ്ങളുമായി ഉണ്ടാക്കിയ ദീര്‍ഘകാല കരാറുകളിലാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. ഉത്പാദനം പുനരാരംഭിച്ചാല്‍, കായംകുളത്ത് നിന്ന് 7 ദശലക്ഷം യൂണിറ്റ് വൈദ്യുതികൂടി ലഭിച്ചേക്കും. പക്ഷെ ഇരട്ടിവില കൊടുത്ത് വാങ്ങുന്ന താപ വൈദ്യുതി ബോര്‍ഡിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കും.

Read more topics: electricity crisis, kerala
English summary
electricity crisis in kerala
topbanner topbanner

More News from this section

Subscribe by Email