Thursday June 20th, 2019 - 6:52:pm
topbanner
topbanner

ശക്തികേന്ദ്രങ്ങളിൽ എല്ലാം എൽഡിഎഫ് തകർന്നു എന്നത് തെറ്റിധാരണ മാത്രമെന്ന് എം.വി. ജയരാജൻ

RA
 ശക്തികേന്ദ്രങ്ങളിൽ എല്ലാം എൽഡിഎഫ് തകർന്നു എന്നത് തെറ്റിധാരണ മാത്രമെന്ന് എം.വി. ജയരാജൻ

കണ്ണൂർ: കേരളത്തിൽ ഉണ്ടായത് പൊതുവായ തിരിച്ചടിയാണെന്നും ശക്തികേന്ദ്രങ്ങളിൽ എല്ലാം എൽഡിഎഫ് തകർന്നു എന്നത് തെറ്റിധാരണ മാത്രമാണെന്നും സി പി എം ജില്ലാ സെക്രടറി എം.വി. ജയരാജൻ.തിച്ചടിയെ ഒരു മണ്ഡലത്തിൽ മാത്രമായി ഉണ്ടായ തിരിച്ചടിയായി കാണുന്നില്ലെന്നും ജയരാജൻ പറഞ്ഞു. സി പി എം കോട്ടകൾ തകർന്നു എന്ന് തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല.

കണ്ണൂർ മണ്ഡലത്തിൽ ഇത്തവണ കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ വോട്ട് ലഭിച്ചിട്ടുണ്ട്. കീഴാറ്റൂർ സമരം കീഴാറ്റൂരിൽ വോട്ട് കുറയാൻ കാരണമായിട്ടില്ലെന്നും ജയരാജൻ പ്രതികരിച്ചു.

തോൽവിക്ക് പല കാരണങ്ങളും ഘടകങ്ങളായിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ കീഴാറ്റൂർ സമരത്തിലൂടെ ഇടതുവോട്ട് കുറഞ്ഞു എന്നത് കുപ്രചരണമാണ്. കീഴാറ്റൂരിലെ ബൂത്തിൽ ഇത്തവണ കോൺഗ്രസിനെക്കാൾ 350 വോട്ട് കിട്ടിയിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.

English summary
election result mv jayarajan response
topbanner

More News from this section

Subscribe by Email