Monday November 19th, 2018 - 6:29:am
topbanner

കോടതി വിധിയിലൂടെ പുറത്തു വന്നത് കെ.എം ഷാജിയുടെയും മുസ്ലിം ലീഗിന്റെയും വര്‍ഗീയ മുഖം

NewsDesk
കോടതി വിധിയിലൂടെ പുറത്തു വന്നത് കെ.എം ഷാജിയുടെയും മുസ്ലിം ലീഗിന്റെയും വര്‍ഗീയ മുഖം

കണ്ണൂര്‍: അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. വര്‍ഗീയ പ്രചാരണം നടത്തിയെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് നടപടി. ആറ് വര്‍ഷത്തേക്ക് കോടതി അയോഗ്യത വിധിച്ചത്. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി ഉത്തരവിട്ടു. കോടതി വിധിയിലൂടെ പുറത്തു വന്നത് കെ.എം ഷാജിയുടെയും മുസ്ലിം ലീഗിന്റെയും വര്‍ഗീയ മുഖം നികേഷ് കുമാറിന് 50,000 രൂപ കോടതി ചെലവ് നല്‍കണം. വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് യുഡിഎഫിനെതിരായി മത്സരിച്ച ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും മാധ്യമപ്രവര്‍ത്തകനുമായ എം.വി നികേഷ് കുമാര്‍ അമുസ്ലിമാണെന്നും, അതിനാല്‍ മുസ്ലിങ്ങള്‍ നികേഷിന് വോട്ട് ചെയ്യരുതെന്നും ഷാജിക്ക് വോട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ച് വിതരണം ചെയ്ത നോട്ടീസ് പോലീസ് പിടിച്ചെടുതിരുന്നു.high-court-disqualified-km-shaji-mla- notice

വളപട്ടണം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ മനോരമ, മറ്റ് യുഡിഎഫ് പ്രവര്‍ത്തകര്‍ എന്നിവരുടെ വീട്ടില്‍ നിന്നാണ് നൂറോളം നോട്ടീസുകള്‍ പോലീസ് പിടിച്ചെടുത്തത്. വീടുകളില്‍ വിതരണം ചെയ്ത ശേഷം ബാക്കി വന്നവയാണ് ഇവ. മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി യുഡിഎഫിന് വേണ്ടി മത്സരിച്ച ഷാജി വിജയിച്ചിരുന്നു.

അതേസമയം 2016 മെയ് മാസത്തിലാണ് പോലീസ് നോട്ടീസുകള്‍ പിടിച്ചെടുക്കുന്നത്. പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു ഇത്. അടുത്തിടെ ഹസീബ് എന്നയാള്‍ വിവരാവകാശ നിയമപുയോഗിച്ച് ലഭ്യമാക്കിയ നോട്ടീസുകളും, കേസ് സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അമുസ്ലിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലെന്നും, മുസ്ലിമായ ഷാജിക്കാണ് മുസ്ലിങ്ങള്‍ വോട്ട് ചെയ്യേണ്ടത് എന്നുമെല്ലാമാണ് നോട്ടീസിന്റെ ഉള്ളടക്കം. ഇത്തരത്തില്‍ വ്യത്യസ്തങ്ങളായ എട്ടോളം നോട്ടീസുകള്‍ ഉണ്ട്.highcourt-disqualified-km-shaji-mla

അറബി വാചകങ്ങളും, മതവികാരമുണര്‍ത്തുന്ന വാക്യങ്ങളും നോട്ടീസുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. മതേതരവാദിയുടെ കപടമുഖം മൂടിയണിയണിയുന്ന ഷാജി ഇത്തരത്തില്‍ വര്‍ഗീയവിഷം ചീറ്റിയാണ് വിജയിച്ചത് എന്ന് തെളിഞ്ഞതോടെ അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ ഷാജി രാജി വയ്ക്കണമെന്ന് സോഷ്യല്‍ മീഡിയയിലടക്കം വന്‍ പ്രതിഷേധമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണ് നോട്ടീസ് എന്നതും കാര്യം ഗൗരവകരമാക്കുന്നു.

അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം.ഷാജി പറഞ്ഞു. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും കെ.എം.ഷാജി വ്യക്തമാക്കി.highcourt-disqualified-km-shaji-mla

Read more topics: azheekode, election, mla, km shaji,
English summary
election-mla-km-shaji-notice-viral
topbanner

More News from this section

Subscribe by Email