Saturday November 17th, 2018 - 2:26:pm
topbanner

ഭൂരിപക്ഷത്തിനനുസരിച്ച് വൃക്ഷത്തൈ നടാന്‍ ഒരുങ്ങി ജെയിംസ് മാത്യു

NewsDesk
 ഭൂരിപക്ഷത്തിനനുസരിച്ച് വൃക്ഷത്തൈ നടാന്‍ ഒരുങ്ങി ജെയിംസ് മാത്യു

തളിപ്പറമ്പ്: കഴിഞ്ഞ അഞ്ച് വര്‍ഷം തളിപ്പറമ്പില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരിക്കും വരുന്ന അഞ്ച് വര്‍ഷം ശ്രമിക്കുകയെന്ന് എല്‍ഡിഎഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 40,617 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചതിനാല്‍ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് മണ്ഡലത്തില്‍ 40,617 തൈകള്‍ നട്ട് പിടിപ്പിക്കും.

ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പ്രമുഖരടക്കം എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ എത്തിയതോടെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ട് നേടി ജയിംസ് മാത്യു ജയിച്ചതെന്ന കാര്യം ഓര്‍ക്കുന്നുണ്ട്. മുന്നണി പ്രവര്‍ത്തകരോടൊപ്പം ഇതര ജനങ്ങളെയും അണിനിരത്തി മുന്നോട്ടു പോകാന്‍ ശ്രമിക്കും.

വോട്ട് ചെയ്ത എല്‍ഡിഎഫ് അനുകൂലികള്‍ മാത്രമല്ല രാഷ്ട്രീയ കാരണങ്ങളാല്‍ വോട്ട് ചെയ്യാന്‍ കഴിയാത്ത നിരവധിപേര്‍ കാണിച്ച സ്‌നേഹ പ്രകടനം പുതിയ അനുഭവമാണെന്ന് ജയിംസ് മാത്യു പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജയിംസ് മാത്യു, എല്‍ഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ വേലിക്കാത്ത് രാഘവന്‍, സെക്രട്ടറി ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

വ്യാജ ഫേസ്ബുക്ക് പേജിനെതിരെ മെറിന്‍ ജോസഫ് ഐപിഎസ്

'വിഎസ്സിന്റെ അവസ്ഥ കാമുകന്മാര്‍ക്ക് പ്രേമലേഖനം എഴുതി നല്‍കുന്നയാളുടേത്

ഈ ഫോട്ടോയുള്ള വ്യക്തിയെ ഫേസ്ബുക്കില്‍ സുഹൃത്താക്കരുതെന്ന് മുന്നറിയിപ്പ്

English summary
election ldf plant kannur thalipparampu
topbanner

More News from this section

Subscribe by Email