Tuesday July 16th, 2019 - 12:24:am
topbanner
topbanner

പൂഞ്ഞാറും കുട്ടനാടും ഏറ്റുമാനൂരും വിട്ടുകൊടുക്കില്ല: കെ.എം.മാണി

NewsDesk
പൂഞ്ഞാറും കുട്ടനാടും ഏറ്റുമാനൂരും വിട്ടുകൊടുക്കില്ല: കെ.എം.മാണി

കോട്ടയം: പൂഞ്ഞാര്‍, കുട്ടനാട്, ഏറ്റുമാനൂര്‍ സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കെ.എം.മാണി.മലബാറില്‍ വിജയസാധ്യതയുള്ള ഒരു ഉറച്ച സീറ്റ് നല്‍കണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് മുന്നോട്ടുവച്ചു. മുഖ്യമന്ത്രിയുമായി ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ മാണി മൂന്നു സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന നിലപാട് ആവര്‍ത്തിച്ചു.

സീറ്റിന്റെ കാര്യത്തില്‍ ഈ മാസം പത്തിന് തിരുവനന്തപുരത്തുവച്ച് കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ ചര്‍ച്ച നടത്തും. ഒരു വിഭാഗം പാര്‍ട്ടി വിട്ടുപോയെന്നുകരുതി ഉറച്ച സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് ചര്‍ച്ചയില്‍ സ്വീകരിച്ചത്.

Read more topics: election, km mani ,seat
English summary
election km mani seat
topbanner

More News from this section

Subscribe by Email