Tuesday February 19th, 2019 - 8:59:pm
topbanner

ജഗദീഷ് സംസ്‌കാര ശൂന്യനാണെന്ന് ഗണേഷ് കുമാര്‍; അമ്മയില്‍ കലാപം തുടരും

NewsDesk
ജഗദീഷ് സംസ്‌കാര ശൂന്യനാണെന്ന് ഗണേഷ് കുമാര്‍; അമ്മയില്‍ കലാപം തുടരും

കൊല്ലം: തെരഞ്ഞെടുപ്പ് വേളയിലുണ്ടായ താരകലഹം തെരഞ്ഞെടുപ്പിന് ശേഷവും തുടരുന്നു. തിരഞ്ഞെടുപ്പല്‍ സ്ഥാനാര്‍ഥികളായിരുന്ന ജഗദീഷും ഗണേഷ് കുമാറും തെരഞ്ഞെടുപ്പിന് ശേഷവും വാക്‌പോര് തുടരുകയാണ്.

ജഗദീഷ് നീചമായും മ്ലേച്ഛമായും സംസ്‌കാരശൂന്യമായുമാണ് തനിക്കെതിരെ പ്രചരണം നടത്തിയതെന്ന് പത്തനാപുരം മണ്ഡലത്തില്‍ നിന്നും വിജയിച്ച ഗണേഷ് പറഞ്ഞു. അഴിമതിക്കെതിരായ വിജയമാണിത്. എല്ലാ അഗ്‌നിപരീക്ഷകളെയും അതിജീവിച്ച് തിരിച്ചുവരാന്‍ അവസരമൊരുക്കിയത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കാരായ മന്ത്രിമാര്‍ക്കെതിരെ നിയമസഭയില്‍ പ്രസംഗിച്ചതു കൊണ്ടാണ് തനിക്ക് യു.ഡി.എഫ് വിടേണ്ടി വന്നത്. കഴിഞ്ഞ മൂന്ന് തവണയും തനിക്കെതിരെ മത്സരിച്ചത് ഇടതുപക്ഷത്തിന്റെ ശക്തരായ, അന്തസുള്ള നേതാക്കന്‍മാരായിരുന്നു. എന്നാല്‍ ഇത്തവണ നീചനായ ഒരാളോട് മത്സരിക്കേണ്ടിവന്ന ഗതികേട് മറ്റാര്‍ക്കും ഉണ്ടാകരുതെന്നും ഗണേഷ് പറഞ്ഞു.

ഗണേഷ് കുമാറിനുവേണ്ടി മോഹന്‍ലാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത് താര സംഘടനയായ അമ്മയില്‍ കലഹത്തിന് വഴിവെച്ചിരുന്നു.

 

Viral News

English summary
assembly election; ganesh kumar against jagadeesh
topbanner

More News from this section

Subscribe by Email