Tuesday November 20th, 2018 - 5:35:am
topbanner

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടത്തണമെന്ന് സിപിഎം

NewsDesk
നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടത്തണമെന്ന് സിപിഎം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മെയ് മാസത്തിലേക്ക് നീട്ടാതെ ഏപ്രിലില്‍ തന്നെ നടത്തണമെന്ന് സിപിഎം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കു മുന്‍പാകെയാണ് സിപിഎം ഇക്കാര്യം ആവശ്യപ്പെട്ടത്. വിഷുവിന് ഒരാഴ്ച മുന്‍പോ ശേഷമോ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം.

തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനും രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ചര്‍ച്ച നടത്താനുമായാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസിം സെയ്ദി കേരളത്തിലെത്തിയത്.

ഉച്ചയ്ക്കു ശേഷം ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, എക്‌സൈസ് കമ്മിഷണര്‍ തുടങ്ങിയവരുമായുള്ള ചര്‍ച്ചയ്ക്കുശേഷം വൈകിട്ട് മാധ്യമങ്ങളെ കാണും.

 

Read more topics: Election, Commission, Visit, Kerala
English summary
Review Poll Preparedness; Election Commission Visit in Kerala
topbanner

More News from this section

Subscribe by Email