Tuesday November 13th, 2018 - 4:05:am
topbanner

ചെങ്ങന്നൂര്‍ കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

NewsDesk
ചെങ്ങന്നൂര്‍ കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ചെങ്ങന്നൂരില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെയും കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെയും തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ പതിനൊന്നിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനത്തിലായിരിക്കും തീയതി പ്രഖ്യാപിക്കുക. ഏപ്രില്‍ അവസാനവാരം തെരഞ്ഞെടുപ്പുണ്ടായേക്കുമെന്നാണ് സൂചന.

സിപിഎമ്മിന്റെ എംഎല്‍എ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസ് കോട്ടയായ മണ്ഡലം കഴിഞ്ഞ തവണ സിപിഎം പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി സജി ചെറിയാനാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറും ബിജെപിയുടേത് പി.എസ് ശ്രീധരന്‍പിള്ളയുമാണ്.

2013ല്‍ 122 സീറ്റുകള്‍ നേടിയാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. കോണ്ഡഗ്രസിനും ബിജെപിക്കും പുറമെ ദേവെ ഗൗഡയുടെ ജെഡിഎസ്, അസാവുദ്ദീന്‍ ഒവൈസിയുടെ എംഐഎം, മായാവതിയുടെ ബിഎസ്പി, ശരദ് പവാറിന്റെ എന്‍സിപി തുടങ്ങിയ പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ട്. ബിഎസ്പി, എന്‍സിപി, ജെഡിഎസ് എന്നിവ ഒന്നിച്ചു മൂന്നാം മുന്നണിക്കു രൂപം കൊടുത്താണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

മെയ് മാസത്തിനു മുന്‍പായി കര്‍ണാടകത്തില്‍ നിയസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തില്‍ ശക്തമായ മുന്നേറ്റത്തിനാണ് ബിജെപി ശ്രമിക്കുന്നത്. ബി.എസ് യദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് ബിജെപിയുടെ പ്രചാരണം.

മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നും ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നും ചില തിരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ പുറത്തുവന്നിരുന്നു.

English summary
election commission to annouce chengannur karnataka election date
topbanner

More News from this section

Subscribe by Email