Monday September 24th, 2018 - 3:36:am
topbanner

പാഠപുസ്തകത്തിനൊപ്പം 'അധികവായന'യുമായി വിദ്യാഭ്യാസവകുപ്പ്

akhila
പാഠപുസ്തകത്തിനൊപ്പം 'അധികവായന'യുമായി വിദ്യാഭ്യാസവകുപ്പ്

പത്തനംതിട്ട: പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനുള്ള വിഷയങ്ങള്‍ വര്‍ധിച്ചതോടെ പാഠപുസ്തകത്തിനൊപ്പം 'അധികവായന'യ്ക്കായി വിദ്യാഭ്യാസവകുപ്പ് പുസ്തകമിറക്കുന്നു. പാഠപുസ്തകത്തില്‍ ചെറിയ പരാമര്‍ശവും ബാക്കി അറിയുന്നതിന് റഫറന്‍സ് ബുക്ക് എന്ന പേരില്‍ കൂടുതല്‍ പഠിക്കാനും അധിക വായനയ്ക്കുമായി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി യുപി മുതല്‍ പ്ലസ് ടു ക്ലാസ് വരെ 'റഫറന്‍സ്ബുക്ക്' എസ്ഇആര്‍ടി പുറത്തിറക്കുന്നത്.

ആദ്യമായാണ് ഇത്തരത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുന്ന റഫറന്‍സ് ബുക്ക് പുറത്തിറക്കുന്നത്. കൂടാതെ യുവാക്കളില്‍ തിരഞ്ഞെടുപ്പിനോടുള്ള ആഭിമുഖ്യം കുറഞ്ഞുവരുന്നെന്നും ബോധവല്‍ക്കരണത്തിനായി യുപി തലം മുതല്‍ പാഠ്യവിഷയമാക്കണമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പിനെപ്പറ്റി ബോധവല്‍ക്കരിക്കുന്ന പാഠം ഉള്‍പ്പെടെ പത്തു പ്രധാന വിഷയങ്ങളാണ് റഫറന്‍സിനായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഓരോ വകുപ്പും ബന്ധപ്പെട്ട മേഖലയില്‍ നിന്നു പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ എസ്ഇആര്‍ടിക്ക് ശുപാര്‍ശ ചെയ്യാറുണ്ട്. നൂറുകണക്കിന് ശുപാര്‍ശകളാണ് ഇത്തരത്തില്‍ ലഭിക്കുന്നത്. എല്ലാം പാഠ്യവിഷയമാക്കാന്‍ പറ്റാറില്ല. പാഠ പുസ്തകങ്ങള്‍ നൂറ് പേജില്‍ കൂടാന്‍ പാടില്ലെന്ന് വ്യവസ്ഥയുമുണ്ട്. അതിനായാണ് ഇനി മുതല്‍ റഫറന്‍സ് ബുക്കിറക്കുന്നത്.

Read more topics: education, reference book
English summary
education department additional reference book
topbanner

More News from this section

Subscribe by Email