Sunday November 18th, 2018 - 7:56:pm
topbanner

ഈ വര്‍ഷത്തെ പാഠ്യേതര പ്രവര്‍ത്തനങ്ങൾ ഡിസംബർ 31-ന് മുമ്പ് പൂര്‍ത്തിയാക്കും: വിദ്യാഭ്യാസ കലണ്ടർ അംഗീകരിച്ചു

fasila
ഈ വര്‍ഷത്തെ പാഠ്യേതര പ്രവര്‍ത്തനങ്ങൾ ഡിസംബർ 31-ന് മുമ്പ് പൂര്‍ത്തിയാക്കും: വിദ്യാഭ്യാസ കലണ്ടർ അംഗീകരിച്ചു

2018-19 അക്കാദമിക് വര്‍ഷത്തിൽ മുഴുവൻ വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി, എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ പഠന പ്രയാസങ്ങൾ തിരിച്ചറിയുന്നതിനും അതു പരിഹരിക്കുന്നതിനുമുള്ള ശാസ്ത്രീയമായ ഇടപെടൽ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 2019 ഫെബ്രുവരി ആദ്യവാരം നടക്കുന്ന മോഡൽ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും കുട്ടികള്‍ക്ക് ഓരോ വിഷയത്തിലും പ്രത്യേക ശ്രദ്ധ നൽകുക.

മോഡൽ പരീക്ഷയിലെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം നടത്തിയശേഷം വിദ്യാര്‍ത്ഥികൾ പഠനപ്രയാസം നേരിടുന്ന വിഷയങ്ങളിൽ ഫെബ്രുവരി 15 മുതൽ 28 വരെ പ്രത്യേക പരിശീലനം നല്കി എസ്.എസ്.എൽ.സി പരീക്ഷയിലെ നില മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടൽ നടത്തും. 201 പ്രവൃത്തിദിനങ്ങൾ ഉള്‍പ്പെടുത്തി ഈ വര്‍ഷത്തെ അക്കാഡമിക് കലണ്ടറിന് അംഗീകാരം നൽകി. ആറാം പ്രവൃത്തിദിനമല്ലാത്ത 8 ശനിയാഴ്ചകൾ പ്രവൃത്തിദിനമായി കൂട്ടിച്ചേര്‍ത്തു. ജൂണ്‍ ഒന്നിന് സ്കൂളുകൾ തുറക്കും. വര്‍ഷാവസാന പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിന് കൂടുതൽ ശ്രദ്ധ നൽ കുന്നതിനുവേണ്ടി ഈ വര്‍ഷത്തെ പാഠ്യേതര പ്രവര്‍ത്തനങ്ങൾ ഡിസംബർ 31-ന് മുമ്പ് പൂര്‍ത്തിയാക്കാൻ തീരുമാനിച്ചു.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പരീക്ഷകള്‍ക്ക് മുന്‍തൂക്കം നൽകും. സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ 5,6,7,8,9 തീയതികളിൽ ആലപ്പുഴയിൽ നടക്കും. സെപ്റ്റംബർ മാസം സ്കൂൾതല കലോത്സവങ്ങൾ പൂര്‍ത്തിയാക്കും. ഒക്ടോബർ മാസത്തിൽ സബ്ജില്ലാതലത്തിലും നവംബർ ആദ്യവാരത്തോടെ ജില്ലാതലത്തിലും കലോത്സവങ്ങൾ പൂര്‍ത്തിയാക്കും. സംസ്ഥാന ശാസ്ത്രോത്സവം നവംബർ 9 മുതൽ 11 വരെയുള്ള തീയതികളിൽ നടക്കും. കലോത്സവത്തിലെ പോലെ ഈ വര്‍ഷം ശാസ്ത്രോത്സവത്തിലും എൽ.പി.സ്കൂൾ തലത്തിലുള്ള മത്സരങ്ങൾ സബ്ജില്ലാ തലത്തിലും യു.പി.സ്കൂൾ തലത്തിലുള്ള മത്സരങ്ങൾ ജില്ലാതലത്തിലും അവസാനിപ്പിക്കും. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ തലത്തിലുള്ള വിദ്യാര്‍ത്ഥികൾ മാത്രമായിരിക്കും സംസ്ഥാന തല ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുക. സംസ്ഥാന തല സര്‍ഗ്ഗോ ത്സവം ഡിസംബർ 27 മുതൽ 30 വരെ ആയിരിക്കും. ഒന്നാം പാദവാര്‍ഷിക പരീക്ഷ ആഗസ്റ്റ് 30 മുതൽ ആരംഭിക്കും. രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബർ 12 മുതൽ 20 വരെ ആയിരിക്കും. ഒന്നു മുതൽ ഒന്‍പതുവരെയുള്ള ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ ഫെബ്രുവരി മൂന്നാം വാരവും എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വാര്‍ഷിക പരീക്ഷകൾ മാര്‍ച്ച് 6 മുതൽ 25 വരെയും നടക്കും.

Read more topics: education, calendar
English summary
education calendar this year
topbanner

More News from this section

Subscribe by Email