Monday November 19th, 2018 - 11:24:am
topbanner

ആരോരും തുണയില്ലാത്ത ദരിദ്ര കുടുംബത്തിലെ വൃദ്ധ ഭക്ഷണവും പരിചരണവുമില്ലാതെ മരിച്ചു

NewsDesk
ആരോരും തുണയില്ലാത്ത ദരിദ്ര കുടുംബത്തിലെ വൃദ്ധ ഭക്ഷണവും പരിചരണവുമില്ലാതെ മരിച്ചു

എടത്വാ: ആരോരും തുണയില്ലാത്ത ദരിദ്ര കുടുംബത്തിലെ വൃദ്ധ ഭക്ഷണവും പരിചരണവുമില്ലാതെ മരിച്ചു. നാട്ടുകാരുടെ സഹായത്തോടെ വെള്ളക്കെട്ടിലായ വീട്ടുമുറ്റത്ത് ഞായറാഴ്ച ചിതയൊരുങ്ങും.

എടത്വാ പഞ്ചായത്ത് ഒൻപതാം വാർഡിൽ പണ്ടങ്കരി തട്ടാരുപറമ്പിൽ പരേതനായ ഗോപിയുടെ ഭാര്യ സരോജിനിയമ്മ (72) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ സരോജിനിയമ്മ മരിക്കുമ്പോൾ ഉറുമ്പരിച്ച നിലയിലായിരുന്നു.

രണ്ടു വർഷമായി കിടപ്പ് രോഗിയായിരുന്നു. സരോജിനിയുടെ കൂടെ താമസിക്കുന്ന മകൾ കോമളം മാനസിക അസ്വാസ്ത്യത്തെ തുടർന്ന് ചികിത്സയിലാണ്. ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരനായ ഗോപി രണ്ട് വർഷം മുൻപ് മരണപ്പെട്ടിരുന്നു.

ഏക മകൻ ശിവനും പ്രമേഹ ബാധയെ തുടർന്ന് കാൽ മുറിച്ചു മാറ്റുകയും പിന്നീട് മരിക്കുകയായിരുന്നു. മറ്റൊരു മകളായ പ്രസീതയെ കോഴഞ്ചേരിയിൽ വിവാഹം ചെയ്തിരുന്നെങ്കിലും ഇവരുടെ ഭർത്താവിന്റെ മരണത്തെ തുടർന്ന് സരോജിനിയമ്മയുടെ കുടുംബത്തിലെ ഏകാശ്രയവും അറ്റിരുന്നു.

പ്രദേശവാസികളും പ്രസീതയും എത്തിച്ചു നൽകുന്ന ഭക്ഷണം കഴിച്ചാണ് സരോജിനിയുടെ കുടുംബത്തിലെ ഉപജീവന മാർഗ്ഗം വല്ലപ്പോഴുമെങ്കിലും നടന്നിരുന്നത്. കടുത്ത സാമ്പത്തിക ഭുരിതത്തോടെ കോമളത്തിന്റെ ചികിത്സയും മുടങ്ങിയിരുന്നു. വെള്ളപ്പൊക്കത്തിൽ വൃദ്ധയായ രോഗിയും മാനസിക അസ്വാസ്ത്യമുള്ള മകളും ഈ വീട്ടിലാണ് കഴിഞ്ഞിരുന്നത്.

ആരോരും തുണയില്ലാത്ത ഈ കുടുംബത്തിലെ ദുരിതം ബന്ധപ്പെട്ട അധികാരികൾ മറന്നതാണ് വൃദ്ധയുടെ ദാരുണ അന്ത്യത്തിന് കാരണമായത്. വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ മൃതദേഹം സംസ്കാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ നാട്ടുകാരുടെ സഹായത്തോടെ എടത്വാ മോർച്ചറിയിൽ സൂക്ഷിച്ചു. രാവിലെ പത്തിന് പറമ്പിൽ ഇഷ്ടിക അടുക്കി വെച്ച് സംസ്കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

 

Read more topics: alappuzha, edathwam, passed away,
English summary
edathwam panchayath sarojani passed away
topbanner

More News from this section

Subscribe by Email