Saturday November 17th, 2018 - 6:09:am
topbanner

എജിയുമായി വാക്‌പോര്; മറുപടി പറയാന്‍ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് മന്ത്രി

NewsDesk
എജിയുമായി വാക്‌പോര്; മറുപടി പറയാന്‍ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് മന്ത്രി

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ സിപിഐ എജിയുമായി വാക്‌പോര്. കേസില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ ഹാജരാകില്ലെന്ന എജിയുടെ നിലപാടാണ് വിമര്‍ശനത്തിനിടയാക്കിയത്.

എജിയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമാണ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉന്നയിച്ചത്. താന്‍ നല്‍കിയ കത്തിന് എജി മറുപടി നല്‍കിയില്ലെന്നും ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന് അദ്ദേഹം ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. എജിയുടെ ഈ നിലപാടിന് മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും മന്ത്രി തുറന്നടിച്ചു.

എജിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രിയും വിമര്‍ശനവുമായി രംഗത്തെത്തിയത്.

കോടതിയില്‍ എന്ത് നിലപാടെടുക്കണമെന്ന് തീരുമാനിക്കുന്നത് എജിയായിരിക്കാം, എന്നാല്‍ റവന്യൂ വകുപ്പിന്റെ നിലപാട് വകുപ്പാണ് തീരുമാനിക്കുന്നതെന്നും ആ വകുപ്പിന്റെ അധിപന്‍ താനാണെന്നും ഓര്‍മ്മിപ്പിച്ച മന്ത്രി അഡീഷണല്‍ എജി തന്നെ വാദിക്കണെ എന്ന നിലപാടാണ് ഇപ്പോഴുമുള്ളതെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി.

 

Read more topics: e chandrasekharan, thomas chandy
English summary
e chandrasekharan on thomas chandy controversy
topbanner

More News from this section

Subscribe by Email