Friday November 16th, 2018 - 3:50:pm
topbanner

ഇ ചന്ദ്രശേഖരന്‍നായരുടെ നിര്യാണം ഇടതുപക്ഷ ജനാധിപത്യത്തിന് കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി

rajani v
ഇ ചന്ദ്രശേഖരന്‍നായരുടെ നിര്യാണം ഇടതുപക്ഷ ജനാധിപത്യത്തിന് കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ഇ ചന്ദ്രശേഖരന്‍നായരുടെ നിര്യാണം കേരളത്തിന്റെ പൊതു സാമൂഹ്യജീവിതത്തിനു കനത്ത നഷ്ടമാണുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ ഐക്യം ഊട്ടിയുറപ്പിക്കുന്നതിലും സമൂഹത്തെയാകെ മതനിരപേക്ഷമാക്കിത്തീര്‍ക്കുന്നതിലും അദ്ദേഹം വലിയ പങ്കാണു വഹിച്ചത്.

കാര്യങ്ങള്‍ പഠിച്ചവതരിപ്പിക്കുന്ന നിയമസഭാ സാമാജികന്‍, മൗലികമായ പരിഷ്‌കാരങ്ങള്‍ കാര്യക്ഷമതയോടെ നടപ്പാക്കുന്ന മന്ത്രി, സമകാലിക രാഷ്ട്രീയ കാര്യങ്ങള്‍ അപഗ്രഥിക്കുന്ന പംക്തികാരന്‍ എന്നിങ്ങനെ എത്രയോ തലങ്ങളില്‍ ശ്രദ്ധേയമായിരുന്നു ആ വ്യക്തിത്വം മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

Read more topics: e chandrasekharan, death, pinarayi
English summary
e chandrasekharan death pinarayi
topbanner

More News from this section

Subscribe by Email