Wednesday February 20th, 2019 - 5:44:pm
topbanner

പോലീസിന് 40 ലക്ഷം രൂപ സംഭാവന; സരിതയുടെ മൊഴിയെടുത്തിട്ടില്ലെന്ന് ഡിവൈഎസ്പി

NewsDesk
പോലീസിന് 40 ലക്ഷം രൂപ സംഭാവന; സരിതയുടെ മൊഴിയെടുത്തിട്ടില്ലെന്ന് ഡിവൈഎസ്പി

കൊച്ചി: കേരള പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിക്ക് 40 ലക്ഷംരൂപ സംഭാവന നല്‍കിയെന്ന സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുടെ ആരോപണത്തില്‍ മൊഴിയെടുത്തില്ലെന്ന് ഡിവൈഎസ്പി റെജി ജേക്കബ് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷനില്‍ മൊഴിനല്‍കി.

സരിതയുടെ ആരോപണം അന്വേഷിക്കണമെന്നുകാട്ടി ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പള്ളിച്ചാല്‍ പ്രമോദ് ഡിജിപിക്കു പരാതി നല്‍കിയിരുന്നു. ഡിജിപിയുടെ നിര്‍ദേശപ്രകാരം ഇതേക്കുറിച്ചന്വേഷിക്കാന്‍ റെജി ജേക്കബ്ബിനെയാണ് ചുമതലപ്പെടുത്തിയത്.

കേരള പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിതിന് 40 ലക്ഷംരൂപ നല്‍കിയെന്നായിരുന്നു സരിതയുടെ പരാതി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വിവിധ കേസുകളന്വേഷിച്ച സംഘത്തിലെ അംഗമാണ് റെജി ജേക്കബ്. തമ്പാനൂര്‍ പൊലീസ്സ്‌റ്റേഷനില്‍ സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്ത മറ്റൊരു കേസ് അന്വേഷിച്ചതും ഇദ്ദേഹമാണ്. മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസ്, സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട വഞ്ചനാക്കേസായിരുന്നു അത്.

സ്‌കൂള്‍കുട്ടികളോട് നഗ്നത പ്രദര്‍ശനം: നടൻ ശ്രീജിത്ത് രവിയെ കസ്റ്റഡിയിലെടുത്തു

ബാലയും അമൃതയും വേര്‍പിരിയുന്നു

Viral News

English summary
dysp reji jacob statement in solar commission
topbanner

More News from this section

Subscribe by Email