Tuesday September 18th, 2018 - 7:14:pm
topbanner
Breaking News

സരിതയുടെ ഉന്നതരുമായുള്ള ഫോണ്‍വിളി അന്വേഷിച്ചില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍

NewsDesk
സരിതയുടെ ഉന്നതരുമായുള്ള ഫോണ്‍വിളി അന്വേഷിച്ചില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍

കൊച്ചി: സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ഉന്നതരുമായി നടത്തിയ ഫോണ്‍സംഭാഷണങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്ന് സോളാര്‍ കേസ് പ്രത്യേക അന്വേഷണ സംഘാംഗമായ ഡിവൈഎസ്പി റെജി ജേക്കബ്.

സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷനില്‍ വെള്ളിയാഴ്ച വിസ്താരത്തിനിടയില്‍ ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സരിതയുടെ ഉന്നതരുമായുള്ള ഫോണ്‍വിളി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. സരിതയുടെ അറസ്റ്റിനുശേഷം 2013 ജൂണ്‍ 13, 16, 20, ജൂലൈ 7 തീയതികളില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചകളിലെ പ്രധാന പരാമര്‍ശം സരിത എസ് നായര്‍ ഉന്നതരുമായി നടത്തിയ ഫോണ്‍സംഭാഷണങ്ങളായിരുന്നു.

സരിതയുമായി ആരൊക്കെ, എപ്പോള്‍, എവിടെവച്ച് ഫോണ്‍സംഭാഷണങ്ങള്‍ നടത്തിയെന്നു കണ്ടെത്താന്‍ നിലവില്‍ സംവിധാനങ്ങളുണ്ടെന്നും അതേക്കുറിച്ച് എഡിജിപി എ ഹേമചന്ദ്രന്‍ തലവനായ പ്രത്യേകാന്വേഷണസംഘം അന്വേഷിക്കുമെന്നും ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍, അതുപ്രകാരമുള്ള അന്വേഷണത്തിനായി തന്നോട് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് റെജി ജേക്കബ് പറഞ്ഞു.

സരിത എസ് നായരുടെ പക്കല്‍നിന്നു പിടിച്ചെടുത്ത ലാപ്‌ടോപ്പ്, മൊബൈല്‍ഫോണ്‍ എന്നിവയുടെ ഉള്ളടക്കം പരിശോധിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്തിട്ടില്ല.

സരിത, ബിജു രാധാകൃഷ്ണന്‍ എന്നിവരെ പ്രത്യേകാന്വേഷണസംഘം ഒരിക്കല്‍പ്പോലും ഒരുമിച്ച് ചോദ്യംചെയ്തിട്ടില്ലെന്നും റെജി ജേക്കബ് മൊഴിനല്‍കി.

യുസഫലിക്ക് പുതിയ വിമാനം; ചെലവഴിച്ചത് 360 കോടി രൂപ

മാനത്തിന് വിലപറയുന്നവന് മുന്നില്‍ തോല്‍ക്കില്ല; ഫേസ്ബുക്കില്‍ യുതിയുടെ ആത്മഹത്യാ ഭീഷണി

Read more topics: dysp, reji jacob, solar, commission
English summary
dysp reji jacob appears before solar commission
topbanner

More News from this section

Subscribe by Email