Sunday November 18th, 2018 - 8:00:pm
topbanner

കണ്ണൂര്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പോലീസ് പിടിയില്‍

Anju NC
കണ്ണൂര്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പോലീസ് പിടിയില്‍

തിരുവനന്തപുരം: വിവിധ കേസുകളില്‍ പ്രതിയായ കണ്ണൂര്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.ഷാജറിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി വാറണ്ട് പ്രകാരം വെള്ളിയാഴ്ച ഉച്ചയോടെ സ്‌റ്റേഡിയം കോംപ്ലക്‌സ് പരിസരത്തു നിന്നാണ് ടൗണ്‍ പോലീസ് ഷാജറിനെ അറസ്റ്റ് ചെയ്തത്.

സിപിഎം ജില്ലാ സമ്മേളനം സ്വാഗതസംഘം ഓഫീസിലേക്കു വരികയായിരുന്ന ഷാജറിനെ പോലീസ് ബലമായി പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു.

രണ്ട് വര്‍ഷം മുമ്പ് ഗതാഗതം തടസപ്പെടുത്തി പ്രകടനം നടത്തിയ രണ്ട് കേസുകളില്‍ ഹാജരാകത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഷാജറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നിരവധി തവണ സമന്‍സ് അയച്ചിട്ടും ഷാജര്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.

English summary
dyfi kannur district president arrested
topbanner

More News from this section

Subscribe by Email