Sunday November 18th, 2018 - 5:47:pm
topbanner

കാഴ്ചയില്ലാത്തവര്‍ക്ക് വെളിച്ചമാകാന്‍ ഡിവൈഎഫ്‌ഐ; ഒരുലക്ഷം നേത്രദാന സമ്മതപത്രം ശേഖരിച്ചു

NewsDesk
കാഴ്ചയില്ലാത്തവര്‍ക്ക് വെളിച്ചമാകാന്‍ ഡിവൈഎഫ്‌ഐ; ഒരുലക്ഷം നേത്രദാന സമ്മതപത്രം ശേഖരിച്ചു

തൃപ്പൂണിത്തുറ: കാഴ്ചയില്ലാത്തവരെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കാന്‍ ഡിവൈഎഫ്‌ഐ. ഇതിനായി സംഘടനയുടെ സ്ഥാപകദിനവുമായി ബന്ധപ്പെട്ട് ഒരുലക്ഷം നേത്രദാന സമ്മതപത്രം ശേഖരിച്ചു.

മരണാനന്തരം തങ്ങളുടെ കണ്ണുകള്‍ അന്ധരായവര്‍ക്ക് വെളിച്ചമേകാന്‍ ദാനംചെയ്യാന്‍ സന്നദ്ധത അറിയിച്ചാണ് സ്ഥാപകദിനത്തില്‍ ഡിവൈഎഫ്‌ഐ മാതൃകയായത്.

നവംബര്‍ മൂന്നിന് സംഘടനാപ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി നേത്രദാന ബോധവല്‍കരണസന്ദേശവുമായി ഗൃഹസന്ദര്‍ശനം നടത്തി ഒരുലക്ഷം നേത്രദാന സമ്മതപത്രം ശേഖരിച്ചു.

'അന്ധതയകറ്റാന്‍ യുവതയുടെ കണ്ണുകള്‍' എന്ന സന്ദേശവുമായി സംഘടിപ്പിച്ച ജീവകാരുണ്യ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയില്‍ സംസ്ഥാനസെക്രട്ടറി സ്വരാജ് എംഎല്‍എ നിര്‍വഹിച്ചു. കോലഞ്ചേരി ബ്‌ളോക്കില്‍ പുത്തന്‍കുരിശിലെ കരിമുകളിലായിരുന്നു ഉദ്ഘാടനം.

കരിമുകള്‍ കാവുപുരയ്ക്കല്‍ ഷിബുവിന്റെ വീട്ടിലാണ് സ്വരാജിന്റെ നേതൃത്വത്തിലുള്ള സംഘം സമ്മതപത്രം സ്വീകരിക്കാന്‍ ആദ്യം എത്തിയത്. ഷിബുവും പൂത്തോട്ട കെപിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ ഭാര്യ റീജയും ഷിബുവിന്റെ അച്ഛന്‍ കേശവനും അമ്മ സതിയും അഭിമാനത്തോടെ നേത്രദാന സമ്മതപത്രം ഒപ്പിട്ട് സ്വരാജിന് കൈമാറി.

മരിച്ചവരുടെ കണ്ണുകള്‍ ദാനംചെയ്യുന്നതിലൂടെ മറ്റു രണ്ടുപേരെ വെളിച്ചത്തിന്റെ പാതയിലേക്കെത്തിക്കുകയാണ് നാം ചെയ്യുന്നത്. ജീവിച്ചിരിക്കുന്നവര്‍ക്ക്, മരിച്ചവര്‍ക്കായി ചെയ്യാന്‍കഴിയുന്ന ഏറ്റവും വലിയ കാര്യമാണിതെന്ന് സ്വരാജ് പറഞ്ഞു. ഡിവൈഎഫ്‌ഐ ഏറ്റെടുക്കുന്ന മാനവികതയുടെ ഈ മഹാസന്ദേശം എളുപ്പം ലക്ഷ്യംകാണാവുന്നതാക്കി മാറ്റാനാകും. രണ്ടുലക്ഷം കണ്ണുകള്‍ എന്നത് ദശലക്ഷം നേത്രദാനമാക്കി മാറ്റുന്ന തരത്തില്‍ പ്രചാരണം മുന്നേറുമെന്നും സ്വരാജ് പറഞ്ഞു.

ജില്ലാ പ്രസിഡന്റ് പ്രിന്‍സി കുര്യാക്കോസ് അധ്യക്ഷയായി. സംസ്ഥാനകമ്മിറ്റി അംഗം പി ബി രതീഷ്, കെ എ എ സലാം, പി ആര്‍ രാജേഷ്, കെ എന്‍ ശശി എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ എസ് അരുണ്‍കുമാര്‍ സ്വാഗതവും ലൈജു വര്‍ഗീസ് നന്ദിയും പറഞ്ഞു.

Read more topics: dyfi, eye, donation, kerala
English summary
dyfi eye donation campaign
topbanner

More News from this section

Subscribe by Email