Thursday June 27th, 2019 - 12:28:pm
topbanner
topbanner

പാക്കിസ്ഥാനി 3000 രൂപ നല്‍കി,; ദുബായിലെ ടാക്‌സി ഡ്രൈവര്‍മാര്‍മാരുടെ വക കേരളത്തിന് ലക്ഷങ്ങള്‍ സംഭാവന

NewsDesk
പാക്കിസ്ഥാനി 3000 രൂപ നല്‍കി,; ദുബായിലെ ടാക്‌സി ഡ്രൈവര്‍മാര്‍മാരുടെ വക കേരളത്തിന് ലക്ഷങ്ങള്‍ സംഭാവന

ദുബായ്: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ആശ്വാസവുമായി ദുബായിലെ ടാക്‌സി ഡ്രൈവര്‍മാര്‍. മലയാളി ഡ്രൈവര്‍മാരുടെ കൂട്ടായ്മ മുന്നിട്ടിറങ്ങിയപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത് 6,26,199 രൂപ.

ഒരു പാക്കിസ്ഥാനിയാണ് ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ തുക നല്‍കിയത്.  മലയാളി ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി നിധീഷിന്റെ ടാക്‌സിയില്‍ കയറിയ പാക്കിസ്ഥാന്‍ സ്വദേശിയായ യുവാവ് പ്രളയ ദുരിതങ്ങളേക്കുറിച്ച് അന്വേഷിച്ചിരുന്നു.

ദുബായ് ടാക്‌സി ഡ്രൈവര്‍മാര്‍ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി കേരളാ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണവും വസ്ത്രങ്ങളും സമാഹരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് നിധീഷ് വിശദീകരിച്ചതോടെ ആദ്യ ഫണ്ട് തന്റെവകയെന്ന് പാക്കിസ്ഥാനി അറിയിച്ചു.

അയാള്‍ ഉടന്‍ തന്റെ പഴ്‌സ് എടുത്ത് 3,000 പാക്കിസ്ഥാനി രൂപ നല്‍കി. ഇതു താങ്കള്‍ ഇന്ത്യന്‍ രൂപയിലേയ്ക്ക് മാറ്റിക്കോളൂ എന്നു പറഞ്ഞ് നല്‍കുകയായിരുന്നു. രണ്ടായിരത്തോളം ഡ്രൈവര്‍മാര്‍ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളവും പാതി ശമ്പളവും 10 മുതല്‍ 100 ദിര്‍ഹം വരെയും ഫണ്ടിലേയ്ക്ക് നല്‍കി. ഇതില്‍ ഭൂരിഭാഗം മലയാളികളാണെങ്കിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങി ഈജിപ്തുകാര്‍ വരെ തങ്ങളാലാകുന്ന വിഹിതം നല്‍കി.

ചൊവ്വാഴ്ച രാവിലെ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അയച്ചതായി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്ന ഡ്രൈവര്‍മാരില്‍ ഒരാളായ സക്കീര്‍ ഹുസൈന്‍ ഒറ്റപ്പാലം പറഞ്ഞു.

ദുബായ് രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ദുബായ് ടാക്‌സി, ലിമോസിന്‍ ഡ്രൈവര്‍മാരും ഉദ്യമത്തില്‍ പങ്കുചേര്‍ന്നു. ആദ്യമായാണ് എല്ലാ രാജ്യക്കാരും ഒത്തുചേര്‍ന്നുള്ള ദുബായ് ടാക്‌സി വാട്‌സ് ആപ്പ് കൂട്ടായ്മ നിലവില്‍ വന്നത്. ആദ്യ ശ്രമം തന്നെ വിജയം വരിച്ചതോടെ ഗ്രൂപ്പ് തുടരാനും ഡ്രൈവര്‍മാരുടെ ക്ഷേമത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

English summary
dubai taxi drivers donats to kerala cm relief fund
topbanner

More News from this section

Subscribe by Email