Wednesday May 23rd, 2018 - 7:06:am
topbanner

ദുബായില്‍ മലയാളി നേഴ്‌സ് മരിച്ച നിലയില്‍; മരണം കൊലപാതകമെന്ന് വീട്ടുകാര്‍

rajani v
ദുബായില്‍ മലയാളി നേഴ്‌സ് മരിച്ച നിലയില്‍; മരണം കൊലപാതകമെന്ന് വീട്ടുകാര്‍

ദുബായ്: ദുബായില്‍ നേഴ്‌സായി ജോലി ചെയ്തു വന്നിരുന്ന മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശിനി ശാന്തി തോമസാണ്( 30) മരിച്ചത്. ഒരുമാസം മുമ്പാണ് ദുബായിലെ എമിറേറ്റ് ആശുപത്രിയില്‍ നേഴ്‌സായി ശാന്തി തോമസ് ജോലിയില്‍ പ്രവേശിച്ചത്.

ഭര്‍ത്താവ് ആന്റണി ജോസ് ദുബായിലെ ഹോട്ടല്‍ ജുമൈറയിലെ ജീവനക്കാരനാണ്. ഇന്നലെ രാത്രി 11 മണിയോടെ ശാന്തിയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് മരണവിവരം യുവതിയുടെ വീട്ടുകാരെ അറിയിച്ചത്. അതേസമയം യുവതിയുടെ മരണം കൊലപാതകമാണെന്ന് വീട്ടുകാര്‍ ആരോപിച്ചു.

ഭര്‍ത്താവായ ആലപ്പുഴ തത്തംപ്പള്ളി സ്വദേശിയായ ആന്റണി ജോസ് ശാന്തിയെ ഉപദ്രവിക്കുമായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും യുവതിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Read more topics: dubai, malayali, nurse, death
English summary
dubai malayali nurse death

More News from this section

Subscribe by Email