Wednesday November 21st, 2018 - 9:41:pm
topbanner

കേരളത്തിലെ മുതിര്‍ന്ന സിപിഎം നേതാവിന്റെ മകനെതിരെ ദുബായില്‍ കോടികളുടെ തട്ടിപ്പുകേസ്

Jikku Joseph
കേരളത്തിലെ മുതിര്‍ന്ന സിപിഎം നേതാവിന്റെ മകനെതിരെ ദുബായില്‍ കോടികളുടെ തട്ടിപ്പുകേസ്

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന സി.പി.എം നേതാവിന്റെ മകനെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി. ദുബായിലെ കമ്പനിയുടെ പേരില്‍ ബാങ്ക് വായ്പയെടുത്ത് മുങ്ങിയെന്നാണ് പരാതി. ദുബായിയിലെ കമ്പനി അധികൃതരാണ് സി.പി.എം പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കിയത്. പരാതി ലഭിച്ചതായി ഉന്നത സി.പി.എം നേതാക്കള്‍ അറിയിച്ചു.

പ്രതിയെ പിടികൂടാന്‍ യുഎഇ സര്‍ക്കാര്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നാണ് വിവരം. ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇതിനുള്ള നിര്‍ദേശം നല്‍കിയതായുമാണ് പുറത്തുവന്ന വാര്‍ത്തകള്‍. ദുബായ് കമ്പനിയുടെ അക്കൗണ്ടില്‍നിന്നു പണം ലഭ്യമാക്കാന്‍ ഇടനിലനിന്ന മലയാളിയായ സുഹൃത്തും അദ്ദേഹത്തിന്റെ പിതാവും നേതാവിനെ കണ്ട് മകന്‍ നടത്തിയ വഞ്ചനയും കേസുകളുടെ കാര്യവും ചര്‍ച്ച ചെയ്തിരുന്നു.

ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്. ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.

തങ്ങള്‍ നല്‍കിയതിനു പുറമേ അഞ്ചു ക്രിമിനല്‍ കേസുകള്‍കൂടി ദുബായില്‍ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളില്‍നിന്നു പണം വാങ്ങിയതെന്ന് ഇതില്‍നിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു. ഇനിയും കാത്തിരിക്കാനാകില്ലെന്നും വൈകാതെ തന്നെ അറസ്റ്റു വാറണ്ട് ഉള്‍പ്പെടെയുള്ള നടപടിയിലേയ്ക്ക് നീങ്ങിയേക്കുമെന്നാണ് കമ്പനി പ്രതിനിധികള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

English summary
dubai company give complaint against cpim leaders son
topbanner

More News from this section

Subscribe by Email