Wednesday June 26th, 2019 - 7:40:am
topbanner
topbanner

ഡ്രൈഡേ വോട്ടെണ്ണൽ ദിവസം മാത്രമെന്ന് എക്‌സൈസ്

RA
ഡ്രൈഡേ വോട്ടെണ്ണൽ ദിവസം മാത്രമെന്ന് എക്‌സൈസ്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന മെയ് 23ന് ഡ്രൈ ഡേ ആയിരിക്കുമെന്ന് എക്‌സൈസ്. വോട്ടെണ്ണല്‍ പ്രമാണിച്ച് ഇന്ന് (21) മുതല്‍ മെയ് 23ന് ആറ് വരെ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ലെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എക്‌സൈസ് കമ്മീഷണറുടെ ഓഫീസും ബിവറേജസ് കോര്‍പ്പറേഷനും അറിയിച്ചു.മെയ് 23ന് മാത്രമായിരിക്കും ഡ്രൈഡേ.എന്നാല്‍ മെയ് 21 മുതല്‍ അവധിയായിരിക്കുമെന്ന സോഷ്യല്‍ മീഡിയ പ്രചരണം വിശ്വസിച്ചവര്‍ വ്യാപകമായി എത്തി തുടങ്ങിയതോടെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

സംശയനിവാരണത്തിനായി എക്‌സൈസ് കമ്മീഷണറുടെ ഓഫീസിലേക്കും കോളുകള്‍ എത്തിത്തുടങ്ങിയതോടെയാണ്
ഔദ്യോഗിക വിശദീകരണം.

Read more topics: dry day, vottu result, day only
English summary
dry day vottu result day only
topbanner

More News from this section

Subscribe by Email