Friday August 23rd, 2019 - 10:21:am
topbanner
topbanner

കണ്ണൂര്‍: മദ്യപിച്ച് ഔദ്യോഗികവാഹനം ഓടിച്ച എസ്‌ഐയെ നാട്ടുകാര്‍ പിടികൂടി

NewsDesk
കണ്ണൂര്‍: മദ്യപിച്ച് ഔദ്യോഗികവാഹനം ഓടിച്ച എസ്‌ഐയെ നാട്ടുകാര്‍ പിടികൂടി

കണ്ണൂര്‍: മദ്യപിച്ച് ഔദ്യോഗികവാഹനം ഓടിച്ച എസ്‌ഐയെ നാട്ടുകാര്‍ പിടിച്ചുവച്ച് പോലീസിലേല്‍പ്പിച്ചു. കണ്ണൂര്‍ എആര്‍ ക്യാമ്പിലെ എസ്‌ഐ രാജീവനെയാണ് നാട്ടുകാര്‍ തടഞ്ഞത്. ഞായറാഴ്ചയായിരുന്നു സംഭവം.

എആര്‍ ക്യാമ്പിലെ ജീപ്പുമായി ആയിക്കരയില്‍ മത്സ്യം വാങ്ങാനെത്തിയതായിരുന്നു എസ്‌ഐ. ജീപ്പ് ഓടിക്കുന്നതിനിടെ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. പൊലീസ് വാഹനത്തിലെത്തിയ ആളുമായി സ്വകാര്യവാഹന െ്രെഡവര്‍ തര്‍ക്കിക്കുന്നതു കണ്ട് ജനം തടിച്ചുകൂടി.

ഇതിനിടെ ജീപ്പില്‍നിന്നിറങ്ങിയ എസ്‌ഐ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ ജനക്കൂട്ടം ഇയാളെ പിടിച്ചുവച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാള്‍ മദ്യലഹരിയില്‍ ജനങ്ങള്‍ക്കുനേരേ തട്ടിക്കയറിയതായും നാട്ടുകാര്‍ ആരോപിക്കുന്നു. തുടര്‍ന്ന് സിറ്റി സ്റ്റേഷനില്‍നിന്നും പോലീസെത്തി എസ്‌ഐയെ കസ്റ്റഡിയിലെടുത്തു. ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ എസ്‌ഐ മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ട്.

താന്‍ സീരിയല്‍ നടിയല്ലെന്ന് പുത്തന്‍കുരിശ് എസ്‌ഐക്കൊപ്പം പിടിയിലായ യുവതി

എസ്‌ഐയുടെ രാത്രി സന്ദര്‍ശനം; പരാതിയുമായി സീരിയല്‍ നടി

Read more topics: drunk, police custody, kannur
English summary
drunk police si police custody in kannur
topbanner

More News from this section

Subscribe by Email