Wednesday September 26th, 2018 - 10:33:am
topbanner

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട: 30 കോടിയുടെ കഞ്ചാവ് പിടികൂടി

Anju NC
കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട: 30 കോടിയുടെ കഞ്ചാവ് പിടികൂടി

കൊച്ചി: കൊച്ചിയില്‍ നിന്നും മുപ്പത് കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. അഞ്ച് കിലോ എംഡിഎമ്മാണ് നെടുമ്പാശേരിയില്‍ നിന്ന് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. പാലക്കാട് സ്വദേശികളായ അബ്ദുസലാം, ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ വാഹനവും എക്‌സൈസ് സംഘം പിടിച്ചെടുത്തു.

അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്നാണ് കരുതുന്നത്. കേരളം വഴി ഗള്‍ഫിലേക്ക് കടത്തുകയായിരുന്നു സംഘത്തിന്റെ ഉദ്ദേശ്യം. കേരളത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ലഹരിമരുന്ന് വേട്ട നടക്കുന്നത്. നേരത്തെ അഞ്ച് കോടിയുടെ എംഡിഎം പിടിച്ചെടുത്തപ്പോള്‍ കേരളം കേന്ദ്രീകരിച്ച് വിപണനം നടക്കുന്നതായി എക്‌സൈസിന് സൂചന ലഭിച്ചിരുന്നു.

Read more topics: drugs, 30 crore, seized, kochi,
English summary
drugs worth 30 crore seized from kochi
topbanner

More News from this section

Subscribe by Email