topbanner
Sunday June 25th, 2017 - 3:56:pm
topbanner

കോടിണക്കിന് വിലവരുന്ന ലഹരി മരുന്നുമായി കൊച്ചിയില്‍ ഒരാള്‍ പിടിയില്‍

suvitha
കോടിണക്കിന് വിലവരുന്ന ലഹരി മരുന്നുമായി കൊച്ചിയില്‍ ഒരാള്‍ പിടിയില്‍

കൊച്ചി: നഗരത്തില്‍ കോടിക്കണക്കിന് രൂപയോളം വില വരുന്ന ലഹരി മരുന്ന് പിടികൂടി. രാജ്യാന്തര വിപണിയില്‍ ഒരു കോടിയോളം രൂപ വില വരുന്ന ലഹരി മരുന്നാണ് എക്സൈസ് സംഘം പിടികൂടിയത്. ഒരാളെ അറസ്റ്റ് ചെയ്തു.

50 ഗ്രാം എംഡിഎംഎ, 250 ഗ്രാം ചരസ്, കൊക്കെയ്ന്‍, ഹാഷിഷ് തുടങ്ങി രാജ്യാന്തര വിപണിയില്‍ ഒരു കോടിയോളം വില വരുന്ന ലഹരി മരുന്നാണ് പിടികൂടിയത്. കൊച്ചി കുണ്ടന്നൂരില്‍ വച്ചാണ് വാഹനത്തില്‍ കടത്തുകയായിരുന്ന മയക്ക് മരുന്ന് പിടിച്ചത്.

വാഹനം ഓടിച്ച കൊച്ചി കുമ്പളം സ്വദേശി അനീഷിനെയാണ് അറസ്റ്റ് ചെയ്തത്. എംഡിഎംഎയുടെ ഒരു ചെറിയ കുപ്പിയ്ക്ക് 35,000 രൂപ വില വരും. എംഡിഎംഎ ഒരു തുള്ളി മതി ലഹരിയിലേക്ക് വീഴാന്‍.

ചരസിന് അയ്യായിരം രൂപ വരെയാണ് ഒരു പാക്കറ്റിന് കച്ചവടക്കാര്‍ ഈടാക്കുന്നത്. വില കൂടിയ ലഹരി മരുന്ന് കൊച്ചിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

 

 

 

Read more topics: kochi, drugs, arrested
English summary
One of them was taken into custody
topbanner topbanner

More News from this section

Subscribe by Email