Tuesday May 21st, 2019 - 1:15:pm
topbanner
topbanner

തലസ്ഥാനത്തെ ഗുണ്ടാ- മയക്കുമരുന്ന് മാഫിയയെ പൂട്ടാന്‍ പോലീസിന്റെ 'ഓപ്പറേഷന്‍ ബോള്‍ട്ട്'

RA
തലസ്ഥാനത്തെ ഗുണ്ടാ- മയക്കുമരുന്ന് മാഫിയയെ പൂട്ടാന്‍ പോലീസിന്റെ 'ഓപ്പറേഷന്‍ ബോള്‍ട്ട്'

തിരുവനന്തപുരം; തലസ്ഥാന നഗരത്തില്‍ വര്‍ദ്ധിച്ച്‌ വരുന്ന ഗുണ്ടാ- മയക്ക് മരുന്ന് മാഫിയയെ പൂട്ടാന്‍ ഓപ്പറേഷന്‍ ബോള്‍ട്ട് പദ്ധതിയുമായി തിരുവനന്തപുരം സിറ്റി പോലീസ്. ഗുണ്ടാ മാഫിയയുടേയും , മയക്ക് മരുന്ന് മാഫിയയുടേയും സ്വാധീനം ശക്തമായ സാഹചര്യത്തില്‍ അടിയന്തിരമായി ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ സിറ്റി പോലീസ് പദ്ധതി ആവിഷ്‌കരിച്ചു. എഡിജിപി മനോജ് എബ്രഹാമിന്‍റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് 'ഓപ്പറേഷന്‍ ബോള്‍ട്ട് സിറ്റി' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.ആദ്യഘട്ടത്തില്‍ ഇതുവരെ നഗരത്തിലും പുറത്തുമുണ്ടായ അക്രമസംഭവങ്ങള്‍ വിശകലനം ചെയ്ത് അതില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ തിരിച്ചറിയുകയും പട്ടികപ്പെടുത്തുകയും ചെയ്യും.

ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് തിരിച്ചറിഞ്ഞവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അവരുമായി സഹകരിക്കുന്നവര്‍ എന്നിവരെ കണ്ടെത്തുകയും ഇവരെ നിരീക്ഷിക്കുകയും ചെയ്യും. ഇതിന് പുറമെ ലഹരി ഉപയോഗത്തെ കുറിച്ച്‌ പൊതുജനങ്ങള്‍ക്ക് പൊലീസിനെ അറിയിക്കാന്‍ സിപി വിജില്‍ എന്ന പേരില്‍ വാട്‌സ്‌ആപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സ്ഥിരം പ്രശ്ന ബാധിത പ്രദേശങ്ങളും , ചേരി പ്രദേശങ്ങളിലും പോലീസ് നിരിക്ഷണം കര്‍ശനമാക്കുവാനും, രാത്രികാലങ്ങളില്‍ പോലീസ് പെട്രോളിംഗ് കൂടുതല്‍ ശക്തമാക്കുവാനും തീരുമാനിച്ചു.ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്യുന്ന ഡ്രഗ്സ് കേസുകളെക്കുറിച്ച്‌ സിറ്റി പൊലീസ് കമ്മീഷണര്‍ തന്നെ പ്രത്യേകം നിരീക്ഷിക്കും.

ഓപ്പറേഷന്‍ ബോള്‍ട്ടുമായി ബന്ധപ്പെട്ട് നഗരത്തിലെ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും വ്യക്തമായ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. നഗരത്തില്‍ മയക്ക് മരുന്ന്- കഞ്ചാവ് വ്യാപാരം നടത്തുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെട്ടാല്‍ (സിറ്റിസണ്‍ പൊലീസ് വിജില്‍) സി പി വിജില്‍ എന്ന എമര്‍ജന്‍സി നമ്ബരായ 9497975000 പൊതുജനള്‍ക്കും അറിയിക്കാം ഇത് കമ്മീഷണര്‍ തന്നെ നേരിട്ട് മോണിറ്റര്‍ ചെയ്യും

 

Read more topics: drugs case, police ,operation bolt
English summary
drugs case police operation bolt
topbanner

More News from this section

Subscribe by Email