topbanner
Sunday August 20th, 2017 - 3:17:pm
topbanner

കൊച്ചിയിൽ മയക്കുമരുനിന്റെ പ്രധാന ഉപഭോക്താക്കള്‍ സിനിമാക്കാര്‍..?

NewsDesk
കൊച്ചിയിൽ മയക്കുമരുനിന്റെ പ്രധാന ഉപഭോക്താക്കള്‍ സിനിമാക്കാര്‍..?

കൊച്ചി: കൊച്ചിയിൽ മയക്കുമരുനിന്റെ പ്രധാന ഉപഭോക്താക്കള്‍ സിനിമാക്കാര്‍. നഗരത്തില്‍ വന്‍ലഹരി മരുന്നു ശേഖരവുമായി പിടിയിലായ കുമ്പളം സ്വദേശി ബ്ളായിത്തറ സനീഷ് (32) വിദേശത്തു നിന്നുവരെ മയക്കുമരുന്നെത്തിച്ചെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍. കൊച്ചിയില്‍ വില്‍ക്കുന്നതിനായി വിദേശത്തുനിന്നു വരെ ലഹരിമരുന്ന് എത്തിച്ചിരുന്നതിന്‍റെ വ്യകതമായ സൂചനകള്‍ ലഭിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നാരായണന്‍കുട്ടി.

ഗോവയില്‍ നിന്നും മുന്തിയ ഇനം ലഹരി മരുന്നുകള്‍ ഇയാള്‍ കൊച്ചിയിലേക്ക് കടത്തിരുന്നു. ലഹരിമരുന്നുകള്‍ പ്രധാനമായും വിൽപ്പന നടത്തിയിരുന്നത് നിശാപാര്‍ട്ടികളിലും സിനിമാ ഷൂട്ടിംഗ് സൈറ്റുകളിലായിരുന്നുവെന്നും പ്രതി മൊഴി നല്‍കിയതായി എക്സൈസ് ഉദ്യോസ്ഥര്‍ പറഞ്ഞു.

ഇയാളുടെ മൊബൈല്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചാല്‍ ലഹരിക്കടത്തിലെ വലിയ സംഘങ്ങളെ കണ്ടെത്താന്‍ കഴിയുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. വ്യാഴാവ്ച പുലര്‍ച്ചെ 5.30ഓടെ കുണ്ടന്നൂര്‍ ട്രാഫിക് സിഗ്നല്‍ പരിസരത്തുനിന്നാണു സനീഷ് പിടിയിലായത്.

ലഹരി ചില്ളറ വില്പനക്കാരുമായി സൌഹൃദം സ്ഥാപിച്ച്‌ നിശാപാര്‍ട്ടികള്‍ക്കായി വലിയ അളവില്‍ ലഹരി ആവശ്യമുണ്ടെന്ന് ധരിപ്പിപ്പിച്ചാണ് എക്സൈസ് സനീഷിനെ വലയിലാക്കിയത്. വന്‍ തോതില്‍ ഇയാള്‍ മുഖേന ലഹരിക്കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സനീഷിനെ നിരീക്ഷിച്ചു വരികയായിരുന്നു. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളായിരുന്നു പ്രധാനമായും ഇയാളുടെ ലഹരി വില്പന.

ഡാന്‍സ് പാര്‍ട്ടികളില്‍ വിതരണം ചെയ്യുന്നതിനായി ഗോവയില്‍ നിന്നു കാറില്‍ കൊണ്ടുവന്ന 83.75 ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നുകളുമായാണ് ഇയാളെ വപിടികൂടിയത്. കൊക്കെയ്ന്‍, ഹാഷിഷ് ഓയില്‍, എംഡിഎംഎ എന്നീ ലഹരിമരുന്നുകളാണു പിടിച്ചെടുത്തത്.

Read more topics: drug, kochi, film,
English summary
drug kochi, shooting location
topbanner topbanner

More News from this section

Subscribe by Email