topbanner
Tuesday October 17th, 2017 - 5:30:am
topbanner

ഡ്രൈവിങ് ടെസ്റ്റില്‍ ഏര്‍പ്പെടുത്തിയ കടുത്ത പരീക്ഷണങ്ങള്‍ പിന്‍വലിക്കുന്നു: പുതിയ രീതി തിങ്കളാഴ്ച മുതല്‍

Jikku Joseph
ഡ്രൈവിങ് ടെസ്റ്റില്‍ ഏര്‍പ്പെടുത്തിയ കടുത്ത പരീക്ഷണങ്ങള്‍ പിന്‍വലിക്കുന്നു: പുതിയ രീതി തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിനായി ഏര്‍പ്പെടുത്തിയ കടുത്ത പരീക്ഷണങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് ഒഴിവാക്കി. കയറ്റത്തില്‍ നിര്‍ത്തിയ ശേഷം പിന്നോട്ട് ഉരുളാതെ വാഹനം മുന്നോട്ട് എടുക്കുക, പിന്നോട്ടെടുത്ത് പാര്‍ക്ക് ചെയ്യുക, എന്നിവയാണ് ഒഴിവാക്കിയത്. ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ പരീക്ഷണങ്ങള്‍ പിന്‍വലിച്ചത്. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.

തിങ്കളാഴ്ച മുതല്‍ പരിഷ്‌ക്കരിച്ച ഡ്രൈവിംഗ് ടെസ്റ്റാണ് നടക്കുക. ട്രാക്ക് വേര്‍തിരിക്കുന്നതിനുള്ള കമ്പികളുടെ നീളം 75 സെന്റീമീറ്ററായി കുറച്ചിട്ടുണ്ട്. ട്രാക്കില്‍ വാഹനമോടിക്കുന്നവര്‍ക്ക് സഹായകരമായ രീതിയില്‍ കമ്പികള്‍, കുറ്റികള്‍, റിബണ്‍ എന്നിവ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

English summary
driving license test format changeing again
topbanner topbanner

More News from this section

Subscribe by Email