Friday February 22nd, 2019 - 8:02:am
topbanner

മൊബൈലില്‍ സംസാരിച്ച് ഡ്രൈവിങ് ; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

suji
മൊബൈലില്‍ സംസാരിച്ച് ഡ്രൈവിങ് ; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

മൊബൈലില്‍ സംസാരിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി.നേമം സ്റ്റുഡിയോ റോഡ് രാധാഭവനില്‍ കാര്‍ത്തിക്കിന്റെ ഡ്രൈവിങ് ലൈസന്‍സാണ് തിരുവനന്തപുരം ആര്‍ടിഒ റദ്ദാക്കിയത്.മൊബൈലില്‍ സംസാരിച്ച് തിരക്കുള്ള റോഡിലൂടെ ബസ് ഓടിക്കുന്ന ഡ്രൈവറുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.യാത്രക്കാരുടെ ജീവന്‍ അപകടത്തിലാകും വിധം അലക്ഷ്യമായി ബസോടിച്ചതിനാണ് നടപടി.ലൈസന്‍സ് അതോറിറ്റിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ലൈസന്‍സ് തിരിച്ചെടുക്കുകയായിരുന്നു.                                                                                                             
പുലയനാര്‍കോട്ട-പൂന്തുറ റൂട്ടിലെ കാശിനാഥന്‍ എന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു കാര്‍ത്തിക്.ബസിലെ യാത്രക്കാരി വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലിടുകയായിരുന്നു.ഒറ്റ കൈ ഉപയോഗിച്ച് 15 മിനിറ്റോളം ഇയാള്‍ ഡ്രൈവ് ചെയ്‌തെന്നാണ് വീഡിയോ പങ്കുവച്ച് യാത്രക്കാരി പറഞ്ഞത് .

Viral News

Read more topics: driver, liscence, cancel
English summary
driver using mobile phones licence cancelled
topbanner

More News from this section

Subscribe by Email